ലൈക്ക് കൂടുതലുള്ള പബ്ലിക് പേജുകള്‍ സ്വന്തം പേരിലാക്കിയവര്‍ 'പെട്ടു'; പഴയ പേരുവിവരങ്ങള്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ ഫെയ്‌സ്ബുക്കിന്റെ പുതിയ അപ്‌ഡേഷന്‍; പല സെലിബ്രിറ്റികള്‍ക്കും നാണക്കേടാകും

കാലിഫോർണിയ: (www.kvartha.com 29.06.2018) ലൈക്ക് കൂടുതലുള്ള പബ്ലിക് പേജുകള്‍ സ്വന്തം പേരിലാക്കിയവര്‍ മുട്ടന്‍ പണി കൊടുത്ത് സുക്കര്‍ബര്‍ഗിന്റെ പുതിയ ഐഡിയ. പേര് മാറ്റിയെടുത്ത പേജുകളുടെ പഴയ പേരുവിവരങ്ങള്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ ഫെയ്‌സ്ബുക്കിന്റെ പുതിയ അപ്‌ഡേഷനാണ് പണി കൊടുത്തു തുടങ്ങിയത്. പല സെലിബ്രിറ്റികളും തങ്ങളുടെ ഓഫിഷ്യല്‍ പേജുകള്‍ സ്വയം തുടങ്ങിയതല്ല. പബ്ലിക് പേജുകളായി ഉണ്ടായവ പിന്നീട് ലൈക്ക് കൂടിയ ശേഷം തങ്ങളുടെ പേരുകളിലേക്ക് മാറ്റിയെടുത്തതാണ്. ഇത്തരക്കാര്‍ക്ക് നാണക്കേടാകുന്നതാണ് ഫേസ്ബുക്കിന്റെ പുതിയ അപ്‌ഡേഷന്‍.

ക്രിക്കറ്റ്, ഫുട്‌ബോള്‍, സിനിമ താരങ്ങളുടെ പേരുകളില്‍ ഫാന്‍ പേജുകള്‍ തുടങ്ങിയ ശേഷം ഫോളോവേഴ്‌സ് കൂടിയാല്‍ തങ്ങളുടെ സ്വന്തം പേരുകളിലാക്കി മാറ്റുന്നവരുണ്ട്. ഇത്തരത്തില്‍ മലയാളത്തിലെ സെലിബ്രിറ്റികളും ഉണ്ട്. സിനിമാ നടന്മാരും പ്രമുഖ്യ വ്യവസായികള്‍ക്കും ഇത്തരത്തില്‍ പണി കിട്ടിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ മുതലാണ് റീനെയിം ചെയ്ത പേജുകളുടെ പഴയ പേരുകള്‍ ഫേസ്ബുക്കില്‍ കാണിച്ച് തുടങ്ങിയത്. സെലിബ്രിറ്റികളുടെയും മറ്റു പേര് ഉപയോഗിച്ച് ചില വ്യാജന്മാര്‍ വിലസുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് ഇത്തരത്തില്‍ ഒരു അപ്‌ഡേഷന്‍ നടത്തിയെതെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം.



Keywords: World, News, Facebook, Technology, Social Network, Actress, Actor, Business Men, One more new feature in Facebook



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?