കെഎസ്ടിപി റോഡില്‍ വീണ്ടും വാഹനാപകടം; വഴിയാത്രക്കാരനായ വാഹന ബ്രോക്കര്‍ കാറിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.06.2018) കെഎസ്ടിപി റോഡില്‍ വീണ്ടും വാഹനാപകടം. വഴിയാത്രക്കാരനായ വാഹന ബ്രോക്കര്‍ കാറിടിച്ച് മരിച്ചു. മാണിക്കോത്തെ ഗോപി കുന്നുമ്മല്‍ (64) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 മണിയോടെ മാണിക്കോത്ത് ടൗണിലാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഗോപിയെ ഇടിച്ചുതെറിപ്പിച്ചത്.

ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കെഎസ്ടിപി റോഡില്‍ വാഹനാപകടം തുടര്‍ക്കഥയായി മാറുന്നതിനിടയിലാണ് വഴിയാത്രക്കാരന്‍ കാറിടിച്ച് മരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Accidental-Death, Manikkoth, Car-Accident, Man died after car hits
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?