ദീപാ നിശാന്തിന് നേരെ ഫേസ്ബുക്കിലൂടെ വധഭീഷണി; ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശൂര്‍: (www.kvartha.com 08.06.2018) അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന് നേരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി ബിജു നായര്‍ അറസ്റ്റില്‍. ദീപാ നിശാന്തിന്റെ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പോലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ബിജുവിനെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 506 പ്രകാരം കേസെടുത്താണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കത്വ പെണ്‍കുട്ടിയ്ക്ക് വേണ്ടി ദീപക് ശങ്കരനാരായണന്‍ എഴുതിയ കുറിപ്പ് ഷെയര്‍ ചെയ്തത് മുതലാണ് ദീപാ നിശാന്തിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. രമേശ് കുമാര്‍ നായര്‍ എന്നയാളാണ് ദീപാ നിശാന്തിന്റെ ചോര വേണമെന്നും തന്റെ ക്ഷമ നശിച്ചുവെന്നും കമന്റിട്ടത്. ഇതിന് താഴെ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനായ ബിജു നായര്‍ എന്നയാള്‍ ഞങ്ങള്‍ അതിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് മറുപടിയും കൊടുത്തു.

Life threat to Deepa Nishanth; BJP IT Cell worker arrested, granted bail, Thrissur, News, Crime, Criminal Case, Facebook, post, Arrest, Kerala

അശ്ലീല സൈറ്റുകളില്‍ നമ്പര്‍ കൈമാറി എല്ലാവരോടും വിളിക്കാന്‍ ഒരു കൂട്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ അശ്ലീലമായ പ്രചാരണങ്ങളും നടന്നു. തുടര്‍ന്നാണ് ദീപാ നിശാന്ത് പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഇതുവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇനിയും അറസ്റ്റ് തുടരുമെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Life threat to Deepa Nishanth; BJP IT Cell worker arrested, granted bail, Thrissur, News, Crime, Criminal Case, Facebook, post, Arrest, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?