താജ് മഹലിന് സമീപം ശാഖ തുടങ്ങണമെന്ന ആവശ്യം പോലീസ് നിഷേധിച്ചു; ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് ധര്‍ണ നടത്തി; ആഗ്രയില്‍ സംഘര്‍ഷം

ആഗ്ര: (www.kvartha.com 20.06.2018) ആഗ്രയില്‍ സംഘര്‍ഷം. താജ് മഹലിന് സമീപം ശാഖ തുടങ്ങണമെന്ന ആര്‍ എസ് എസിന്റെ ആവശ്യം പോലീസ് നിരസിച്ചതോടെയാണ് സംഘര്‍ഷം. പോലീസിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് ധര്‍ണ നടത്തി. പോലീസിനെ മറികടന്ന് സ്ഥലത്ത് ശാഖ ഓഫീസ് സ്ഥാപിക്കാനാണ് ആര്‍ എസ് എസ് ശ്രമം.

National, RSS, Taj Mahal

താജ്മഹലിന് സമീപമുള്ള പവന്‍ ധം കോളനിയിലാണ് ശാഖ തുടങ്ങാന്‍ ആര്‍ എസ് എസ് ശ്രമിച്ചത്. ഈ സ്ഥലം തര്‍ക്ക ഭൂമിയാണെന്നും അവിടെ മുസ്ലീങ്ങള്‍ ഉറൂസ് നടത്തുന്നത് തടയണമെന്നും ആര്‍ എസ് എസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ആറ് മാസമായി പ്രദേശം 24 മണിക്കൂറും പോലീസ് കാവലിലാണെന്ന് പോലീസ് പറഞ്ഞു. തര്‍ക്കം പരിഹരിക്കാതെ അവിടെ ശാഖ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Talking to India Today, an RSS volunteer said that if the RSS could not hold a shakha with impunity when the BJP is in both the state and the center then how other political parties could be expected to allow the organisation to conduct its activities freely.

Keywords: National, RSS, Taj Mahal



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?