വി പി സത്യന് പിന്നാലെ ഐ എം വിജയന്റെ ജീവിതകഥയും വെള്ളിത്തിരയിലേക്ക്
കൊച്ചി: (www.kvartha.com 10.06.2018) വി പി സത്യന് പിന്നാലെ ഐ എം വിജയന്റെ ജീവിതകഥയും വെള്ളിത്തിരയിലേക്ക്. ദിലീപ് നായകനായ രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ വി പി സത്യന്റെ ജീവിതകഥ ക്യാപ്റ്റന്‍ എന്ന പേരില്‍ സിനിമയാക്കിയിരുന്നു.
മലയാളത്തിലെ പ്രമുഖ യുവതാരമാണ് ഐ എം വിജയന്റ വേഷം അണിയുന്നതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ അതാരായിരിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയുടെ പണി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അരുണ്‍ ഗോപി ഐ എം വിജയന്റെ ചിത്രം ആരംഭിക്കുക. അരുണ്‍ ഗോപി തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിനായുള്ള ലൊക്കേഷനുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെ സന്ദര്‍ശിച്ച് കണ്ടെത്തിയതാണെന്നന്നും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണെന്നും അരുണ്‍ ഗോപി വെളിപ്പെടുത്തിയിരുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം മലയാളത്തിലെ തന്നെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും.
Keywords: Kerala, Kochi, News, Sports, Entertainment, Cinema, Football, The life story of IM Vijayan is making a film

Powered by Info News For You

Comments
Post a Comment