കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം; രാഷ്ട്രപതിക്ക് അപേക്ഷ

ഐസ്വാള്‍:(www.kvartha.com 12/06/2018) കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മിസോറാമിലെ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന സംഘടന അപേക്ഷ നല്‍കി. തിങ്കളാഴ്ചയാണ് അപേക്ഷ നല്‍കിയത്.

ഈ മാസം നാല് മുതല്‍ ഒന്‍പത് വരെ കുമ്മനത്തെ ഗവര്‍ണറാക്കിയതിനെതിരെ ഒപ്പ് ശേഖരണം നടന്നിരുന്നു. 53,167 പേരാണ് ഇതില്‍ ഒപ്പിട്ടത്. കുമ്മനത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും മതനിരപേക്ഷ വിരുദ്ധതയും അദ്ദേഹത്തെ ഗവര്‍ണര്‍ സ്ഥാനത്തിന് യോഗ്യനല്ലെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുമ്മത്തിന്റെ നിയമനം സംശയാസ്പദമാണെന്നും പ്രിസം ആരോപിക്കുന്നു.

News, National, Kummanam Rajasekharan, President, Governor,Kummanam Rajasekharan should be removed from Governor's post; Application to the President


മിസോറാം ഗവര്‍ണറായി നിയമിതനാകുന്നതിന് തൊട്ടുമുന്‍പ് വരെ കുമ്മനം കേരളത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നു. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് കുമ്മനം പ്രവര്‍ത്തിക്കുമോ എന്നത് സംശയവും പ്രിസം ആരോപിച്ചിട്ടുണ്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Kummanam Rajasekharan, President, Governor,Kummanam Rajasekharan should be removed from Governor's post; Application to the President


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?