ഡ്യൂട്ടിയ്ക്ക് വരുന്നതിനിടെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം

തിരുവനന്തപുരം: (www.kvartha.com 26.06.2018) ഡ്യൂട്ടിയ്ക്ക് വരുന്നതിനിടെ എയര്‍പോര്‍ട് ഉദ്യോഗസ്ഥന് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം. വിമാനത്താവളത്തിലെ ഫയര്‍ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥനായ പുനലൂര്‍ തെന്‍മല മാമ്പഴത്തറ ലാലിഭവനില്‍ (ചരുവിള വീട്) ലാലുവാണ് (25) മരിച്ചത്. തിരുവവന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഫയര്‍ ആന്റ് സേഫ്റ്റി ടെക്‌നീഷ്യനാണ് ലാലു.

തിങ്കളാഴ്ച രാത്രി പതിനൊന്നരമണിയോടെ ബൈപ്പാസില്‍ ചാക്ക സതീന്ദ്ര ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. ലാലു സഞ്ചരിച്ച ബൈക്കില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന മിനിബസ് ഇടിച്ചാണ് അപകടം. പരിക്കേറ്റ ലാലുവിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Man dies in bike accident, Thiruvananthapuram, News, Dead, Obituary, Dead Body, Obituary, Medical College, Accidental Death, Kerala

കഴിഞ്ഞ രണ്ടര വര്‍ഷമായി ലാലു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ജോലി ചെയ്യുകയാണ്. ആഴ്ചയില്‍ മൂന്നുദിവസമാണ് ഇവിടെ ഡ്യൂട്ടി. അതിനാല്‍ തെന്‍മലയിലെ വീട്ടില്‍ നിന്ന് വന്നുപോകുകയായിരുന്നു പതിവ് . സാധാരണ ബസിലാണ് ജോലിക്ക് വരാറുള്ളത്. തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാല്‍ വീടിന് സമീപത്ത് നിന്ന് രാത്രി ബസില്ലാത്തതിനാലാണ് ബൈക്കില്‍ ജോലി സ്ഥലത്തേക്ക് വന്നത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

പാപ്പനാണ് ലാലുവിന്റെ പിതാവ്. ലാലി മാതാവാണ്. ഒരു സഹോദരിയുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ട്രാഫിക് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man dies in bike accident, Thiruvananthapuram, News, Dead, Obituary, Dead Body, Obituary, Medical College, Accidental Death, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?