ലോകകപ്പിനെ വരവേറ്റ് കേരളം; റഷ്യന്‍ മണ്ണില്‍ പന്തുരുളും മുമ്പേ മലയാളമണ്ണില്‍ ആരവമുയര്‍ന്നു

മലപ്പുറം: (www.kvartha.com 12.06.2018) 21ാം ഫിഫ ലോകകപ്പിന് റഷ്യന്‍ മണ്ണില്‍ പന്തുരുളും മുമ്പേ മലയാളമണ്ണില്‍ ആരവമുയര്‍ന്നു. നാടും നഗരവും ആവേശാരവങ്ങളോടെ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇഷ്ട ടീമുകളുടെ ഫ്‌ളക്‌സുകളും ഇഷ്ടതാരത്തിന്റെ കട്ടൗട്ടുകളുമായി കേരളത്തിലെ കവലകള്‍ ഒരു മിനി റഷ്യന്‍ നഗരത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നുണ്ട്.

മലപ്പുറത്താണ് ഫുട്‌ബോള്‍ ആരാധകരുടെ മാരക വേര്‍ഷന്‍ കാണാന്‍ സാധിക്കുന്നത്. മറ്റു ജില്ലകളിലും ഇത് പ്രകടമാണെങ്കിലും പൊതുവെ മലബാറില്‍ കൂടുതല്‍ തന്നെയാണ്. ക്ലബ്ബുകളും സംഘടനകളും എല്ലാം അനൗണ്‍സ്‌മെന്റുകളും മത്സരങ്ങളും സമ്മാനങ്ങളുമൊക്കെയായി ആവേശത്തോടെ ലോകകപ്പിനെ വരവേല്‍ക്കുകയാണ്.



കാല്‍ പന്ത് പ്രേമികളുടെ കളിയാവേശത്തിലേക്ക് സമ്മാനപ്പെരുമഴ ഒരുക്കി കര്‍ക്കിടാംകുന്ന് ആലുങ്ങല്‍ മാക്‌സ് ക്ലബ് പ്രവര്‍ത്തകര്‍ ഇറക്കിയ ഗോള്‍വണ്ടി ശ്രദ്ധേയമായിരുന്നു. വണ്ടി ഞായറാഴ്ച അലനല്ലുരിലെത്തി. വള്ളുവനാടിന്റെ കളിത്തട്ടായ പെരിന്തല്‍മണ്ണ താലൂക്കിലേയും ഏറനാടന്‍ ഫുട്‌ബോള്‍ ജ്വരത്തിന്റെ ഈറ്റില്ലമായ നിലമ്പുര്‍ താലൂക്കിലേയും ഒരുമാസത്തോളം നീണ്ടു നിന്ന ആവേശകരമായ പ്രയാണത്തിന് ശേഷമാണ് ഗോള്‍ വണ്ടി മണ്ണാര്‍ക്കാട് താലൂക്കിലേക്ക് പ്രവേശിച്ചത്.

അലനല്ലൂര്‍ മേഖലയിലെ പത്തോളം ക്ലബ്ബുകള്‍ ഒന്നിച്ച് ഗോള്‍വണ്ടിയെ സ്വീകരിക്കാന്‍ എത്തി. മിനി-ഷൂട്ട്ഔട്ടില്‍ ഗോള്‍ അടിച്ച എല്ലാവര്‍ക്കും കൈ നിറയെ സമ്മാനങ്ങളും കൂടാതെ നാസിക് ഡോളിന്റെ അകമ്പടിയോടു കൂടിയുമാണ് അലനല്ലൂരില്‍ ഗോള്‍വണ്ടി എത്തിയത്.


ലോകകപ്പിന് സ്വാഗതമരുളിക്കൊണ്ട് അലനല്ലൂര്‍ പഞ്ചായത്തിലെ പ്രമുഖ ക്ലബ്ബുകളെല്ലാം അണിനിരന്ന ബൈക്ക് റാലിയില്‍ വിവിധ ടീമുളുടെ ജഴ്‌സിയണിഞ്ഞ് നിരവധിയാളുകളാണ് അണി നിരന്നത്. ഫാന്‍സിന്റെ പടുകൂറ്റന്‍ റാലി അക്ഷരാര്‍ത്ഥത്തില്‍ ഗോള്‍വണ്ടിയുടെ ആഗമനത്തെ ഉത്സവ പ്രതീതിയിലെത്തിച്ചു.

വോള്‍കാനോ, യാസ്, കില്‍ഡ, മിറാക്കിള്‍, യുവധാര, ഗാലന്റ്‌സ്, കെ എഫ് സി, സ്‌പോര്‍ട്ടിങ് യുണൈറ്റഡ്, വിസ്മയ, നവോദയ തുടങ്ങിയ ക്ലബ്ബുകള്‍ ഗോള്‍വണ്ടിക്ക് സ്വീകരണം നല്‍കിയത്. മലപ്പുറം - പാലക്കാട് ജില്ലകളിലൂടെയാണ് ഗോള്‍വണ്ടി ഓടുന്നത്.



Keywords: Kerala, Fifa, Malappuram, World Cup, Football, Sports, News, Fans Association, World cup celebration in Kerala



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?