പശ്ചിമ ബംഗാളില്‍ യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ആരോപണം; മരിച്ചത് പാര്‍ട്ടിക്കാരനാണെന്ന വാദവുമായി ബിജെപി

ബലരാമ്പൂര്‍: (www.kvartha.com 02.06.2018) പുരുലിയ ജില്ലയില്‍ വീണ്ടും ദുരൂഹ സാഹചര്യത്തില്‍ കെട്ടിതൂങ്ങിയ നിലയില്‍ യുവാവിന്റെ മൃതദേഹം. ബലരാമ്പൂരിലെ ഇലക്ട്രിക് ടവറില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. മേയ് മുപ്പതിന് ഇതേ ഗ്രാമത്തില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ പതിനെട്ടുകാരന്റെ മൃതദേഹവും കാണപ്പെട്ടിരുന്നു.

ദുലാല്‍ കുമാര്‍ എന്നയാളാണ് മരിച്ചത്. അതേസമയം ദുലാല്‍ കുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് ബിജെപി അവകാശപ്പെട്ടു. മേയ് 30ന്  മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും ബിജെപിക്കാരനാണെന്ന് പാര്‍ട്ടി വാദം ഉന്നയിച്ചിരുന്നു.

National, West Bengal, BJP, Murder

ശനിയാഴ്ച രാവിലെയാണ് ദുലാല്‍ കുമാറിന്റെ മൃതദേഹം ഗ്രാമീണര്‍ കണ്ടത്. ഇയാളെ വെള്ളിയാഴ്ച രാത്രി കാണാതായിരുന്നു. ഇത് സംബന്ധിച്ച് കുടുംബാംഗങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.

മൃതദേഹത്തിന് സമീപത്തുനിന്നും ഒരു കുറിപ്പ് ലഭിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് ശിക്ഷിക്കപ്പെട്ടതാണെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: An unsigned handwritten note in Bengali was found near his body. The note said he was "punished for working for the BJP" during the recent panchayat polls in the state, a senior district police officer had said.

Keywords: National, West Bengal, BJP, Murder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?