പി വി അന്‍വര്‍ എം എല്‍ എയുടെ ഭാര്യ പിതാവിന്റെ എട്ട് ഏക്കറില്‍ നിര്‍മിച്ച തടയണ നീക്കണമെന്ന കലക്ടറുടെ ഉത്തരവിനുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി

കൊച്ചി: (www.kvartha.com 25.06.2018) പി വി അന്‍വര്‍ എം എല്‍ എയുടെ ഭാര്യ പിതാവിന്റെ എട്ട് ഏക്കറില്‍ നിര്‍മിച്ച തടയണ നീക്കണമെന്ന കലക്ടറുടെ ഉത്തരവിനുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി. കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലയില്‍ പി വി അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കറില്‍ നിര്‍മിച്ച തടയണ നീക്കണമെന്ന കലക്ടറുടെ ഉത്തരവിനുള്ള സ്‌റ്റേ ആണ് ഹൈക്കോടതി ഒരാഴ്ച്ചത്തേക്ക് നീട്ടിയത്. കേസ് മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.


തടയണ നിര്‍മിക്കാന്‍ അനുമതി ലഭിച്ചിരുന്നോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ തടയണ നിര്‍മിച്ചിട്ടില്ലെന്നും കുളം വികസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അന്‍വറിന്റെ ഭാര്യാപിതാവ് കോടതിയില്‍ അറിയിച്ചു.

തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പഴയ കുളം 2015ല്‍ നവീകരിച്ചെന്നും കുന്നിന്‍പ്രദേശമായതിനാല്‍ മഴ പെയ്ത് ചളിയും മണ്ണും നിറഞ്ഞ് കുളം നികന്നുപാകുന്നത് ഒഴിവാക്കാന്‍ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചതാണെന്നുമാണ് ലത്തീഫിന്റെ ഹരജിയില്‍ പറയുന്നത്.

തടയണക്കെതിരെ 2017 ഡിസംബര്‍ 12നായിരുന്നു കലക്ടര്‍ നോട്ടീസ് നല്‍കിയത്. അനധികൃതമായാണ് തടയണ നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. ഇതിനെതിരെ അബ്ദുല്‍ ലത്തീഫ് കോടതിയെ സമീപിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, District Collector, High Court, P V Anvar, Land, Stay order postponed by High court. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?