അന്ത്യോദയക്ക് സ്‌റ്റോപ്പ്; പിന്തുണച്ച എല്ലാവര്‍ക്കും നന്ദി, റെയില്‍വേ സ്റ്റേഷനില്‍ ലഡു വിതരണം ചെയ്ത് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

കാസര്‍കോട്: (www.kasargodvartha.com 28.06.2018) പ്രതിഷേധത്തിനൊടുവില്‍ അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചതിന്റെ ആഹ്ലാദത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ ലഡു വിതരണം ചെയ്ത് എന്‍ നെല്ലിക്കുന്ന് എം എല്‍ എ. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ രാജ്യസഭാ എം.പി വി. മുരളീധരന് നല്‍കിയ ഉത്തരവിന്റെ കോപ്പി പുറത്ത് വിട്ടതിനു പിന്നാലെയാണ് എന്‍ നെല്ലിക്കുന്ന് എം എല്‍ എ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി ലഡു വിതരണം ചെയ്തത്.

നേരത്തെ അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ട്രെയിനിന്റെ ചങ്ങല വലിച്ച് നിര്‍ത്തി പ്രതിഷേധിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് ഉത്തരവായത്. സ്‌റ്റോപ്പ് അനുവദിക്കാത്തതിനെതിരെ ജാതി- മത- രാഷ്ട്രീയ ഭേദമന്യേ കാസര്‍കോടന്‍ ജനത ഒന്നടങ്കം ഒറ്റക്കെട്ടായാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് പുതിയ സമരരീതിയുമായി ഒരു ജനപ്രതിനിധി എന്ന നിലയില്‍ മുന്നോട്ട് വന്നപ്പോള്‍ എന്നെ പിന്തുണച്ച എന്റെ പാര്‍ട്ടി നേതാക്കന്മാരോടും, പ്രവര്‍ത്തകന്മാരോടും, യു.ഡി.എഫിലെ മറ്റു ഘടകകക്ഷി നേതാക്കന്മാരോടും, പ്രവര്‍ത്തകന്മാരോടും, എല്ലാം മറന്ന് എനിക്ക് ഉശിര് പകര്‍ന്ന കാസര്‍കോട്ടെ മുഴുവന്‍ ജനങ്ങളോടും, മാധ്യമ സുഹൃത്തുകളോടും നന്ദി അറിയിക്കുകയാണെന്ന് എം എല്‍ എ പറഞ്ഞു. കാസര്‍കോടിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഭാവിയിലും പോരാട്ടം നടത്തേണ്ടി വരികയാണെങ്കില്‍ ഇപ്പോള്‍ നല്‍കിയ സഹായസഹകരണങ്ങള്‍ എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നതായും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കൂട്ടിച്ചേര്‍ത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, N.A.Nellikunnu, MLA, Train, Trending, Stop fo Antyodaya; N.A Nellikkunnu Sweets distributed in Railway Station
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?