ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ യോഗ്യത എട്ടാം ക്ലാസ്; നടപടിയില്‍ തെറ്റില്ലെന്നും താന്‍ മുഖ്യമന്ത്രിയായത് കൂടുതല്‍ പഠിച്ചത് കൊണ്ടല്ലെന്നും കുമാരസ്വാമി
ബംഗളൂരു: (www.kvartha.com 11.06.2018) ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ യോഗ്യത എട്ടാം ക്ലാസ് എന്നത് വാര്‍ത്തയാക്കേണ്ട കാര്യമല്ലെന്നും നടപടിയില്‍ തെറ്റില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. താന്‍ മുഖ്യമന്ത്രിയായത് കൂടുതല്‍ പഠിച്ചത് കൊണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എട്ടാം ക്ലാസ് യോഗ്യത മാത്രമുള്ള ജി ടി ദേവഗൗഡയെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാക്കിയ നടപടിയെ ന്യായീകരിച്ചാണ് കുമാരസ്വാമി രംഗത്തെത്തിയത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കുമാര സ്വാമി.
ഞാനെത്ര വരെ പഠിച്ചു. ഇന്ന് ഞാന്‍ മുഖ്യമന്ത്രിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പാര്‍ട്ടിയാണെന്നും കുമാരസ്വാമി പറഞ്ഞു. ചിലര്‍ക്ക് പ്രത്യേക വകുപ്പുകള്‍ വേണമെന്ന ആഗ്രഹമുണ്ടാകും. എന്നാല്‍ എല്ലാ വിഭാഗത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്.
ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം പാര്‍ട്ടിക്കാണ്. ആദ്യം മന്ത്രിയാകണമെന്ന ആഗ്രഹമുണ്ടാവുന്നതും പിന്നീട് ചില പ്രത്യേക വകുപ്പുകള്‍ ആവശ്യപ്പെടുന്നതും സാധാരണ സംഭവമാണെന്നും കുമാരസ്വാമി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India, National, News, Bangalore, CM, Karnataka, Congress, Education, Ministers, So What, Asks HD Kumaraswamy On Class 8 Pass Karnataka Education Minister

Powered by Info News For You

Comments
Post a Comment