അല്‍ബിര്‍ തയലങ്ങാടി താഖ അഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയതു


കാസര്‍കോട് (www.evisionnews.co): സമസ്ത ഇസ്ലാം മതവിദ്യഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന അല്‍ബിര്‍ ഇസ്ലാമിക് പ്രീ സ്‌കൂള്‍ തയലങ്ങാടിയിലെ ബ്രാഞ്ച് മംഗളൂരു ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. കേരളത്തിലുടനീളം 200ഓളം അല്‍ബിര്‍ സ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഭൗതിക പഠനത്തോടൊപ്പം ഇസ്ലാമിക ചിട്ടയില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അല്‍ബിര്‍ സ്ഥാപിതമായത്. കാസര്‍കോട് അല്‍ റാസി കോളേജ് മാനേജ്‌മെന്റാണ് അല്‍ബിര്‍ തയലങ്ങടിയില്‍ ആരംഭിച്ചത്.

മൂന്നരവയസു മുതല്‍ നാലര വയസുവരെയുള്ള കുട്ടികള്‍ക്കാണ് പഠനം. കാസര്‍കോട് അല്‍ റാസി കോളജ് പ്രിന്‍സിപ്പല്‍ ഇബ്രാഹിം പള്ളങ്കോട് അധ്യക്ഷത വഹിച്ചു. അല്‍ബിര്‍ കാസര്‍കോട് കോര്‍ഡിനേറ്റര്‍ ജാബിര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. തയലങ്ങാടി ജമാഅത്ത് പ്രസിഡണ്ട് ഷംസുദ്ധീന്‍, ഷാഫി തയലങ്ങാടി, തായലങ്ങാടി ഖത്തീബ് മുജീബ് റഹ്മാന്‍ നിസാമി, വിദ്യാനഗര്‍ നൗഷാദ് ജുമാ മസജിദ് ഖത്തീബ് ഹക്കീം മണ്ടക്കോല്‍ , ഖാലിദ് പൊവ്വല്‍, സലാം സി .ഐ, മുഹമ്മദ് കുഞ്ഞി തയലങ്ങാടി, മുനീര്‍ ചെമ്മനാട്, മുഹമ്മദ് ഹബീബ് വിദ്യാനഗര്‍, എന്‍.എ.എം മുഹമ്മദ് കുഞ്ഞി, സാലി ചാല, ഇസ്മയില്‍ തയലങ്ങാടി, ജവാദ് മലബാര്‍, മഷ്ഹൂദ് പ്രിന്‍സ്, ജാബിര്‍, സറഫുദ്ധീന്‍ സി.ഐ, ഇബ്രാഹിം ആഷിര്‍, അനീസ് ബി.എ, സമീറ ഉദുമ , നസീബ മേല്‍പ്പറമ്പ്, സുഹൈറ മൊഗ്രാല്‍ സംസാരിച്ചു. റഫീഖ് വിദ്യാനഗര്‍ സ്വാഗതവും ഖലീല്‍ ഹുദവി നന്ദിയും പറഞ്ഞു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?