കത്തുവ സംഭവത്തെ കുറിച്ച് മിണ്ടിപ്പോയാല്‍ വെടിയേറ്റ് മരിച്ച ഷുജാത്തിന്റെ വിധി ഉണ്ടാകും; മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബി ജെ പി എം എല്‍ എയുടെ ഭീഷണി

ശ്രീനഗര്‍: (www.kvartha.com 23.06.2018) മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയുമായി ബി ജെ പി എം എല്‍ എ. കത്തുവയില്‍ ക്ഷേത്രത്തിനകത്തുവെച്ച് എട്ടുവയസുകാരിയായ ഇസ്ലാമിക പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എഴുതിയതിനെ തുടര്‍ന്ന് വെടിയേറ്റ് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷുജാത്തിന്റെ വിധി സമ്പാദിക്കരുതെന്നാണ് നേതാവിന്റെ ഭീഷണി. കത്തുവ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ രക്ഷിക്കാനായി റാലി നടത്തി വിവാദത്തില്‍ തലയിടുകയും തുടര്‍ന്ന് രാജി വെയ്‌ക്കേണ്ടി വരികയും ചെയ്ത ബിജെപി നേതാവ് ചൗധരി ലാല്‍ സിംഗ് ആണ് ഭീഷണിയുമായി രംഗത്തെത്തിയത്.

കത്തുവ കേസില്‍ നിരക്കാത്തത് എഴുതിയാല്‍ ജൂണ്‍ 14 ന് ശ്രീനഗറിന് പുറത്ത് പോയപ്പോള്‍ ആക്രമണത്തിന് ഇരയായി വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയുടെ വിധി തന്നെയുണ്ടാകുമെന്നാണ് ഭീഷണി. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു നേതാവിന്റെ ഭീഷണി. അതിനിടെ ലാല്‍ സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്.

SHOCKING | Pro- MLA Threatens Kashmiri Journalists, Says "fall In Line Or Meet The Same Fate As Shujaat Bukhari, Srinagar, News, Trending, Media, Politics, Threatened, MLA, BJP, Protesters, National

എന്നാല്‍ ഷുജാത്തിന്റെ മരണം മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമാക്കി ഗുണ്ടകള്‍ ഉപയോഗിക്കുന്നതായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആരോപിച്ചു. മെഹ്ബൂബ മുഫ്ത്തി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ലാല്‍ സിംഗിന് കഴിഞ്ഞ ഏപ്രിലില്‍ കത്തുവാ കേസിലെ പ്രതികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് റാലി നടത്തിയതിന്റെ പേരിലാണ് മന്ത്രി സ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നത്.

എന്നാല്‍ മെഹ്ബൂബാ സര്‍ക്കാര്‍ സംസ്ഥാനം കണ്ട ഏറ്റവും മോശമായ സര്‍ക്കാര്‍ ആയിരുന്നുവെന്നും കൂടുതല്‍ മോശമായി പോകാതിരിക്കാനാണ് തന്റെ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതെന്നുമാണ് ലാല്‍ സിംഗിന്റെ ആരോപം. മാത്രമല്ല, മെഹ്ബൂബ മുഫ്ത്തി ഭീകരസംഘടനയെ പിന്തുണയ്ക്കുന്ന ആളാണെന്നും ലാല്‍ സിംഗ് ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SHOCKING | Pro- MLA Threatens Kashmiri Journalists, Says "fall In Line Or Meet The Same Fate As Shujaat Bukhari, Srinagar, News, Trending, Media, Politics, Threatened, MLA, BJP, Protesters, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?