നൂറിലേറെ മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍, ഇരുപതോളം പാമ്പിന്‍ മുട്ടകള്‍, ഇണകളായ രണ്ട് മൂര്‍ഖന്‍ പാമ്പുകള്‍; വീട്ടില്‍ നിന്നും കണ്ടെത്തിയ പാമ്പിന്‍ കൂട്ടത്തെ കണ്ട് ഞെട്ടി ഗ്രാമവാസികള്‍

ഭദ്രക് (ഒറീസ): (www.kvartha.com 25.06.2018) ഒരു വീട്ടില്‍ നിന്നും നൂറിലേറെ മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയ ഞെട്ടലിലാണ്  ഗ്രാമവാസികള്‍. ഭദ്രക് ജില്ലയിലെ പൈകസഹി ഗ്രാമത്തില്‍ നിന്നുമാണ് ഫോറസ്റ്റ് വകുപ്പ് അധികൃതര്‍ പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തിയത്.

നൂറ്റിപത്തോളം പാമ്പിന്‍ കുഞ്ഞുങ്ങളും ഇരുപതോളം മുട്ടകളും വീട്ടിലെ ഒരു മുറിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഈ മുറിയില്‍ ചിതല്‍ പുറ്റ് ഉണ്ടായിരുന്നു. ഉഗ്രവിഷമുള്ള രണ്ട് മൂര്‍ഖന്‍ പാമ്പുകളേയും ഇവിടെ നിന്നും കണ്ടെത്തി. ഇവയെ ഫോറസ്റ്റ് വകുപ്പ് അധികൃതര്‍ പിടികൂടി കാട്ടില്‍ ഉപേക്ഷിച്ചു.

National, Cobra,

പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് മൂന്ന് ദിവസം പ്രായമുണ്ട്. ഇണകളായ മൂര്‍ഖന്‍ പാമ്പുകള്‍ക്ക് 2.10 മീറ്റര്‍ നീളമുണ്ട്.

പാമ്പിന്‍ കൂട്ടത്തെ കണ്ട് നടുങ്ങിയ ഗ്രാമവാസികള്‍ വീട്ടുടമയെ കുറ്റപ്പെടുത്തി. തൊഴിലാളിയായ ഇയാള്‍ മൂര്‍ഖന്‍ പാമ്പുകള്‍ക്ക് കൂടൊരുക്കി അവരെ ആരാധിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Over 110 baby cobras and two adult cobras were rescued from a house in a village in Odisha's Bhadrak district, forest officials said.

Keywords: National, Cobra, 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?