കവയത്രി സുഗതകുമാരിയുടെ സഹോദരി പ്രൊഫ ബി സുജാത ദേവി അന്തരിച്ചു
തിരുവനന്തപുരം: (www.kvartha.com 23.06.2018) കവയത്രി സുഗതകുമാരിയുടെ സഹോദരി പ്രൊഫ ബി സുജാത ദേവി (72)അന്തരിച്ചു. എഴുത്തുകാരിയാണ് എസ് യു ടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതയായ പ്രൊഫ: ഹൃദയകുമാരി ടീച്ചറിന്റെ ഇളയ സഹോദരിയാണ്. പരേതനായ അഡ്വ. വി.ഗോപാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്.
ശനിയാഴ്ച രാവിലെ 8.30 മുതല്‍ സുഗതകുമാരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌ക്കരിക്കും.
വിവിധ സര്‍ക്കാര്‍ കോളജുകളില്‍ ഇംഗ്ലീഷ് പ്രൊഫസര്‍ ആയി ജോലി നോക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിന്നുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നിരവധി കവിതാ സമാഹാരങ്ങളും, സഞ്ചാര സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മക്കള്‍: പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്മനാഭന്‍.
മരുമക്കള്‍: സ്വപ്ന, വിനീത, സോണാള്‍

Keywords: Prof. B Sujatha Devi passed away, Thiruvananthapuram, Writer, Dead, Obituary, News, Kerala, Hospital, Treatment.
Powered by Info News For You

Comments
Post a Comment