സ്ത്രീധനം ആവശ്യപ്പട്ട് ഉത്തര്‍ പ്രദേശില്‍ ഗര്‍ഭിണിയെ തൊഴുത്തില്‍ കെട്ടിയിട്ടു ഭര്‍ത്താവ് ഒളിവില്‍


ഉത്തര്‍പ്രദേശ് (www.evisionnews.co): ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും വീട്ടുകാരും തൊഴുത്തില്‍ കെട്ടിയിട്ടു. പോലീസെത്തിയാണ് അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ മോചിപ്പിച്ചത്. സ്ത്രീധനം നല്‍കാത്തതിനാലാണ് യുവതിയെ ഇവര്‍ തൊഴുത്തില്‍ കെട്ടിയിട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെയും സഹോദരനേയും പോലീസ് അറസ്റ്റു ചെയ്തു. ഭര്‍ത്താവ് ഒളിവിലാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീധനം നല്‍കാതിരുന്ന യുവതിയുടെ മാതാപിതാക്കളെ കാണുന്നതില്‍ നിന്നും വിലക്കുന്നതിനാണ് ഇവര്‍ യുവതിയെ തൊഴുത്തില്‍ കെട്ടിയിട്ടത്. ജൂണ്‍ ഒന്നിന് മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍തൃവീട്ടിലെ തൊഴുത്തില്‍ കെട്ടിയിട്ട നിലയില്‍ യുവതിയെ കണ്ടെത്തി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പോലീസ് യുവതിയെ കണ്ടെത്തിയത്.

2017 ലാണ് ഇവര്‍ വിവാഹിതരായത്. വിവാഹസമയത്ത് 15.5ലക്ഷം രൂപയും ഫ്രിഡ്ജും കാറും ഇവര്‍ക്ക് സമ്മാനമായി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ അഞ്ചു മാസത്തോളമായി സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?