കുട്ടികള്‍ ജനിക്കാത്ത ദമ്പതികള്‍ക്ക് തന്റെ തോട്ടത്തിലെ മാങ്ങ തിന്നാല്‍ കുട്ടികളുണ്ടാകും: കലാപക്കേസിലെ പ്രതി സംഭാജി ഭിദെ

കൊഹിമ: (www.kvartha.com 12.06.2018)  കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് തന്റെ തോട്ടത്തിലെ മാങ്ങ തിന്നാല്‍ കുട്ടികളുണ്ടാകുമെന്ന് കൊറിഗാവൂണ്‍ കലാപകേസിലെ പ്രതി സംഭാജി ഭിദെ. മാങ്ങ കഴിക്കുന്നവര്‍ ആണ്‍കുട്ടികള്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ച് കഴിച്ചാല്‍ ആണ്‍കുട്ടികളുണ്ടാകുമെന്നു ഭിദെ.

ഇക്കാര്യം എന്റെ മാതാവിനോടല്ലാതെ മറ്റൊരാളോടും ഞാന്‍ പറഞ്ഞിട്ടില്ല. ഞാനാണ് എന്റെ തോട്ടത്തില്‍ ഈ മാവുകള്‍ നട്ടത്. ഇതുവരെ 180 ദമ്പതികള്‍ ഇവിടുത്തെ മാങ്ങ കഴിച്ചു. അതില്‍ 150 പേര്‍ക്ക് കുട്ടികളുണ്ടെന്നും ഭിദെ പറഞ്ഞു.

 Sambhaji Bhide

ഒരു റാലിയിലാണ് ഭിദെ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രമുഖ അഭിഭാഷ്‌കനും സാമൂഹ്യ പ്രവര്‍ത്തകനുമായ അഭ സിംഗ് ആവശ്യപ്പെട്ടു. ഇദ്ദേഹം മാത്രമല്ല, രാഷ്ട്രീയ നേതാക്കളും ഭിദെയ്‌ക്കെതിരെ രംഗത്തെത്തി.

ഭിദെയുടെ മാനസീക നില തകരാറിലാണ്. ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ബിരുദമുണ്ടെന്ന് അവകാശപ്പെടുന്ന ഭിദെ തന്നെ ഇത്തരം വിഡ്ഢിത്തങ്ങള്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അവ്ഹദ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Political leaders, too, have slammed Bhide for the statement. "He seems to have lost his mental balance. A person who claims to be a nuclear physics graduate, makes such laughable claims. But he is known to do that," Awhad said.

Keywords: National, Childless couples




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?