വിരാട് കോഹ്‌ലി തുടങ്ങി വെച്ച് പ്രധാനമന്ത്രിവരെ ഏറ്റെടുത്ത ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് ചലഞ്ച് വെല്ലുവിളി ഏറ്റെടുത്ത് കാസര്‍കോട് ജില്ലാ പോലീസ് ചീഫും
കാസര്‍കോട്: (www.kasargodvartha.com 18.06.2018) ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വീരാട് കോഹ്‌ലി തുടങ്ങി വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിവരെ ഏറ്റെടുത്ത ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് ചലഞ്ച് വെല്ലുവിളി ഏറ്റെടുത്ത് കാസര്‍കോട് ജില്ലാ പോലീസ് ചീഫും. കോഹ് ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യായായ്മ മുറ നടത്തുന്ന വീഡിയോ പങ്കുവെച്ചത്. രണ്ടുമിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ദിവസേനയുള്ള വ്യായാമ മുറകളും യോഗയും നടത്തവും എല്ലാം ചിത്രീകരിച്ചിരുന്നു. പഞ്ചഭൂതങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയിലുള്ളതാണ് തന്റെ വ്യായാമമെന്നും മോദി പറഞ്ഞിരുന്നു.
മേയ് 22 നാണ് ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് ക്യാംപെയിനിന്റെ ഭാഗമായി കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍ ഇതിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് കോഹ്‌ലിയടക്കമുള്ളവരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അതേസമയം കര്‍ണാടക മുഖ്യമന്ത്രിയെ ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് ചലഞ്ചിന് പ്രധാനമന്ത്രി വെല്ലുവിളിച്ചിരുന്നു. ഇപ്പോള്‍ കേരളത്തിലെ ഒരു ജില്ലാ പോലീസ് മേധാവിയും ആ വെല്ലുവിളി ഏറ്റെ ടൂത്തിരിക്കുകയാണ്.
കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ.ശ്രീനിവാസിന്റെ യോഗ വ്യായാമയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ ഈ ഐക്യദാര്‍ഢ്യം കക്ഷിരാഷ്ട്രീയത്തിനുമപ്പുറത്തുള്ള ദേശസ്‌നേഹികളുടെ അടയാളമായാണ് കാസര്‍കോട്ടുകാര്‍ നോക്കി കാണുന്നത്. ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് വ്യായാമമുറകള്‍ പരിശീലിച്ച് ആരോഗ്യകരമായ ജീവിതം സ്വയത്തമാക്കണമെന്ന ആഹ്വാനമാണ് ജില്ലാ പോലീസ് ചീഫ് നല്‍കുന്നത്. പോലീസ് സേനയില്‍ വ്യായാമമുറ നടപ്പിലാക്കി പോലീസുകാരുടെ മാനസീക പിരിമുറുക്കം ഇല്ലാതാക്കാന്‍ മുന്‍ ഡി.ജി.പി.മാര്‍ മുമ്പ് സര്‍ക്കുലര്‍ തന്നെയിറക്കിയിരുന്നെങ്കിലും ഒന്നും നടപ്പായിരുന്നില്ല. അമിത ജോലിക്കിടയില്‍ വ്യായാമത്തിന് എവിടെ സമയമെന്നാണ് പോലീസുകാര്‍ ചോദിക്കുന്നത്. ആഴ്ചയിലുള്ള പരേഡ് പോലും പേരിന് നടത്തുന്നുവെന്ന് മാത്രം. കുടവയറന്മാരായ പോലീസുകാരെ മുന്‍ ഡി.ജി.പിമാര്‍ കളിയാക്കുകയും ചെയ്തിരുന്നു.
WATCH VIDEO
Keywords: Kasaragod, Kerala, news, Top-Headlines, Police, Prime Minister, Kasaragod District Police chief follows Virat Kohli's Hum Fit toh India Challenge
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment