അവര്‍ സാമൂഹ്യ വിരുദ്ധരെങ്കില്‍ ഞാനും അതെ; തൂത്തുക്കുടി പ്രക്ഷോഭകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി കമല ഹാസന്‍
ചെന്നൈ: (www.kvartha.com 04.06.2018) തൂത്തുക്കുടി വിഷയത്തില്‍ പ്രക്ഷോഭകര്‍ക്ക് പൂര്‍ണ പിന്തുണയുമായി മക്കള്‍ നീതി മയ്യം പാര്‍ട്ടി പ്രസിഡന്റും നടനുമായ കമലഹാസന്‍. പ്രക്ഷോഭത്തെ കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി നടത്തിയ ട്വീറ്റിന് പിന്നാലെയാണ് കമലഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Tamilnadu, Kamal Hassan
വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കോപ്പര്‍ സ്‌മെല്‍ട്ടര്‍ പ്ലാന്റിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറിയെന്നായിരുന്നു മുഖ്യമന്ത്രി ട്വീറ്റിലൂടെ പറഞ്ഞത്. ആ സാമൂഹ്യ വിരുദ്ധ ശക്തികള്‍ പോലീസിനെ ആക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. പോലീസ് മുന്‍ കുട്ടി തീരുമാനിച്ച പ്രകാരമല്ല വെടിവെച്ചത്. ആത്മ സുരക്ഷയ്ക്കായാണ് പോലീസ് വെടിവെച്ചതെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.
പ്രക്ഷോഭകര്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ ആണെങ്കില്‍ താനുമതെയെന്നായിരുന്നു ഇക്കാര്യത്തില്‍ കമലഹാസന്റെ പ്രതികരണം.
ഞാന്‍ ഗാന്ധി ശിഷ്യനാണ്. ഞാനദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം മരിച്ചതിന് ശേഷമാണ് ഞാന്‍ ജനിച്ചത്. പ്രക്ഷോഭകര്‍ക്ക് ഒരു സ്വഭാവമുണ്ട്. ആ സ്വഭാവം നമ്മള്‍ ഗാന്ധിയില്‍ നിന്നും പഠിക്കണം. കമലഹാസന്‍ പറഞ്ഞു.
പ്രക്ഷോഭകര്‍ കത്തിയോ വാളോ തോക്കോ കരുതിയിരുന്നില്ല. തോക്കുകൊണ്ട് അവരെ നേരിട്ടപ്പോള്‍ അവര്‍ നെഞ്ച് വിരിച്ച് നില്‍ക്കുകയായിരുന്നു. തുറന്ന മനസോടെയാണവര്‍ മരണത്തെ വരിച്ചത്. നമ്മള്‍ തൂത്തുക്കുടിയില്‍ കണ്ടത് അതാണെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: "I'm a student of Gandhi," he continued. "I've never seen him. I was born after he died. Protests should have a character. What that character should be, [we] should learn from Gandhi."
Keywords: National, Tamilnadu, Kamal Hassan
Powered by Info News For You

Comments
Post a Comment