അമര്‍നാഥ് തീര്‍ത്ഥാടകരെ സ്വാഗതം ചെയ്ത് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍; അവര്‍ തങ്ങളുടെ അതിഥികള്‍, ആക്രമിക്കാന്‍ പദ്ധതിയില്ല, പിന്നെന്തിന് തോക്കിന്‍ മുനമ്പിലെ സുരക്ഷയെന്ന് ചോദ്യം

ന്യൂഡല്‍ഹി: (www.kvartha.com 27.06.2018) അമര്‍നാഥ് തീര്‍ത്ഥാടകരെ സ്വാഗതം ചെയ്ത് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ രംഗത്ത്. അമര്‍നാഥ് തീര്‍ത്ഥാടകര്‍ തങ്ങളുടെ അതിഥികളാണെന്നും, അതുകൊണ്ടു തന്നെ അവരെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നും പിന്നെന്തിനാണ് തോക്കിന്‍ മുനമ്പിലെ സുരക്ഷയെന്നും പുറത്തുവിട്ടിരിക്കുന്ന 15 മിനുട്ട് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ ഹിസ്ബുള്‍ മുജാഹുദീന്‍ ചോദിക്കുന്നു.

ഹിസ്ബുള്‍ ഓപ്പറേഷണല്‍ കമാന്‍ഡര്‍ റിയാസ് അഹമ്മദ് നായികോയാണ് ശബ്ദ സന്ദേശത്തിന് പിന്നില്‍. 'അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അടുത്തിടെ ജമ്മു കശ്മീര്‍ ഡി.ജി.പി പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ ഇത് ശരിയല്ല. അവരെ ഉപദ്രവിക്കാന്‍ ഞങ്ങള്‍ക്ക് ഒരു പദ്ധതിയുമില്ല. മതപരമായ ആഗ്രഹ സഫലീകരണത്തിനാണ് യാത്രികര്‍ എത്തുന്നത്.

Hizbul Mujahideen purportedly releases audio clip assuring Amarnath Yatra pilgrims of safety, New Delhi, Religion, News, Message, Terrorists, Police, Attack, Protection, National

മുമ്പും തീര്‍ത്ഥാടകരെ ഞങ്ങള്‍ ആക്രമിച്ചിട്ടില്ല. എന്നാല്‍ ഞങ്ങളുടെ ആളുകള്‍ക്ക് നേരെ അക്രമം അഴിച്ചു വിടുന്നവരാണ് സംഘടനയുടെ ശത്രുക്കള്‍. ഇന്ത്യന്‍ ജനതയ്ക്ക് നേരെയല്ല ഹിസ്ബുളിന്റെ പോരാട്ടം' എന്നും ശബ്ദസന്ദേശത്തില്‍ അഹമ്മദ് നായികോ പറഞ്ഞു.

സുരക്ഷാ സേനയുടെ ഹിറ്റ് ലിസ്റ്റില്‍ മുന്‍ പന്തിയിലുള്ള ഭീകരനാണ് റിയാസ് അഹമ്മദ് നായികോ. തെക്കന്‍ കശ്മീരിലെ ഫല്‍ഗാമിലും ബല്‍ത്തലിലുമാണ് ഇയാളുടെ പ്രവര്‍ത്തന കേന്ദ്രം.

വ്യാഴാഴ്ചയാണ് ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം അമര്‍നാഥ് യാത്രികര്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ എട്ട് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ സുരക്ഷ ശക്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hizbul Mujahideen purportedly releases audio clip assuring Amarnath Yatra pilgrims of safety, New Delhi, Religion, News, Message, Terrorists, Police, Attack, Protection, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?