ഭാര്യയ്ക്കു വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷയ്ക്ക് ഭര്‍ത്താവിന്റെ അസഭ്യവര്‍ഷം; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.06.2018) ഭാര്യയ്ക്കു വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷയ്ക്ക് ഭര്‍ത്താവിന്റെ അസഭ്യവര്‍ഷം. സംഭവത്തില്‍ അഭിഭാഷകയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമ്പലത്തറ സ്വദേശി രാജനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

രാജന്റെ ഭാര്യ നല്‍കിയ കേസ് കൈകാര്യം ചെയ്യുന്ന ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകയായ രേണുക തങ്കച്ചിയെയാണ് ഫോണില്‍ വിളിച്ച് രാജന്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. തുടര്‍ന്ന് രേണുകയുടെ പരാതിയില്‍ രാജനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Police, case, Investigation, husband, complaint, Threatening, Threatening for Advocate; Case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?