രാഹുല്‍ ഗാന്ധി കുട്ടിയെന്ന് അമിത് ഷാ; എപ്പോഴും സര്‍ക്കാര്‍ അത് ചെയ്യുന്നില്ല, ഇത് ചെയ്യുന്നില്ല എന്ന് വിലപിച്ചുകൊണ്ടേയിരിക്കുന്നു
ന്യൂഡല്‍ഹി: (www.kvartha.com 09.06.2018) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുട്ടിയെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. രാഹുല്‍ ഗാന്ധി കുട്ടിയാണെന്നും പ്രതിപക്ഷത്ത് കോണ്‍ഗ്രസിനെ കിട്ടിയത് തങ്ങളുടെ ഭാഗ്യമാണെന്നും അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് മൂന്ന് തലമുറ ഇന്ത്യ ഭരിച്ചിട്ട് എന്ത് ചെയ്തു എന്ന് പറയുന്നതിന് പകരം രാഹുല്‍ ഗാന്ധി എപ്പോഴും കേന്ദ്രസര്‍ക്കാര്‍ അത് ചെയ്യുന്നില്ല, ഇത് ചെയ്യുന്നില്ല എന്നിങ്ങനെ വിലപിച്ചുകൊണ്ടിരിക്കുകയാണ്. ജയ്പ്പൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് രാഹുലിനേയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തിയുള്ള അമിത് ഷായുടെ പ്രസംഗം.
സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെടുമ്പോഴും ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കൊണ്ട് മാത്രം സംതൃപ്തരാകുന്ന പ്രതിപക്ഷമുള്ളത് എന്‍.ഡി.എയ്ക്ക് എന്തുകൊണ്ടും ഭാഗ്യമാണ്. എന്‍ ഡി എ എട്ട് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് പതിനാല് സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നും അമിത് ഷാ അറിയിച്ചു.
സാധാരണ ജനങ്ങള്‍ക്കായി മോഡി സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ശുചിമുറികള്‍ നിര്‍മിക്കുന്നു, പാചക വാതക സിലിണ്ടറുകള്‍ ലഭ്യമാക്കുന്നു, മറ്റ് സാമൂഹിക ക്ഷേമ പ്രവര്‍ത്തികള്‍ നടത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്യുന്നില്ല, ഇത് ചെയ്യുന്നില്ല എന്ന് കുറ്റപ്പെടുത്തുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത് എന്നും അമിത് ഷാ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Amit Shah addresses Rahul as babua, calls himself lucky that he got such an opposition, New Delhi, News, Politics, Congress, BJP, Jaipur, Election, Criticism, National.

Powered by Info News For You

Comments
Post a Comment