യു എ ഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു
അബുദാബി: (www.kvartha.com 21.06.2018) യു എ ഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മതിയായ താമസ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് 2013ലായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് ഏതാണ്ട് 62,000 വിദേശികളാണ് ഇത് പ്രയോജനപ്പെടുത്തിയത്.
ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യു.എ.ഇയില്‍ തുടരാനോ അതല്ലെങ്കില്‍ സ്വമേധയാ രാജ്യം വിട്ടുപോകാനോ ഉള്ള അവസരമാണ് വിദേശികള്‍ക്ക് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്. അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ ഇവര്‍ക്ക് നേരിടേണ്ടി വരില്ലെന്നതും പൊതുമാപ്പിന്റെ പ്രത്യേകതയാണ്.
'പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ' എന്ന പേരിലാണ് പൊതുമാപ്പ് നടപ്പാക്കുന്നത്. വിസ നിയമങ്ങളില്‍ അയവ് വരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമാപ്പും നടപ്പാക്കുന്നത്. പൊതുമാപ്പ് സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ നമ്പറും ഏര്‍പ്പെടുത്തി. ഇതിനോടകം തന്നെ 12,500 പേരെ പിഴ അടക്കമുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തെ വിസ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയ തീരുമാനങ്ങള്‍ യുഎഇ മന്ത്രസഭാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊതുമാപ്പും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UAE’s three-month amnesty for visa rule violators to start on August 1, Abu Dhabi, News, UAE, Foreigners, Protection, Visa, Cabinet, Gulf, World.

Powered by Info News For You

Comments
Post a Comment