ജൂലൈ പത്ത് വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യാനാകില്ല

ന്യൂഡല്‍ഹി: (www.kvartha.com 05.06.2018) എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ജൂലൈ പത്ത് വരെ അറസ്റ്റ് ചെയ്യരുതെന്ന് സിബി ഐ പ്രത്യേക കോടതി. അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട് സി ബി ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചിദംബരത്തിനെതിരെ അന്വേഷണം നടത്തിവരുന്നതിനിടയിലാണിത്. യുപി എ സര്‍ക്കാരിന്റെ കാലത്ത് 2006ല്‍ പി ചിദംബരം കേന്ദ്ര മന്ത്രിയായിരിക്കെ ആയിരുന്നു ക്രമക്കേടുകള്‍ നടന്നത്.

National, P Chidambaram, Arrest

ഐ.എന്‍.എക്സ്. മീഡിയ കേസില്‍ കഴിഞ്ഞവര്‍ഷം മേയ് 15-നാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ്. മീഡിയയ്ക്ക് 305 കോടിയുടെ വിദേശഫണ്ട് ലഭിക്കാന്‍ അനുമതി നല്‍കിയെന്നാണ് കേസ്. ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ മറുപടി നല്‍കാന്‍ കുറച്ചുകൂടി സമയം ആവശ്യപ്പെട്ടു. ജൂലൈ പത്തിനാണ് കേസിന്റെ അടുത്ത വാദം. അതുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.

ഈ കേസില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: special CBI court today extended the interim protection from arrest granted to former Union Minister P Chidambaram in the Aircel-Maxis case till July 10.

Keywords: National, P Chidambaram, Arrest



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?