ലോകകപ്പ് ആവേശം നുരഞ്ഞുപൊന്തുമ്പോള്‍ ലോകോത്തര താരങ്ങളെ ചുവര്‍ചിത്രത്തിലേക്ക് പകര്‍ത്തി പത്താം ക്ലാസുകാരന്‍; കാഴ്ച്ചവിരുന്നൊരുക്കി ഹസന്റെ ചിത്രം

കാസര്‍കോട്: (www.kasargodvartha.com 13.06.2018) ലോകകപ്പ് മാമാങ്കത്തിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മലയാളക്കരയില്‍ കാല്‍പ്പന്താവേശം പാരമ്യതയിലെത്തുന്നു. കവലകള്‍തോറും ഫ്‌ള്കസ് ബോര്‍ഡുകളും കട്ടൗട്ടുകളുമായി കാല്‍പ്പന്ത് മാമാങ്കത്തിനെ വരവേല്‍ക്കാന്‍ കാസര്‍കോട് ജില്ലയും ഒരുങ്ങിക്കഴിഞ്ഞു.

അതേസമയം ദോശഫലങ്ങള്‍ മനസ്സിലാക്കി പ്ലാസ്റ്റിക്് എന്ന വിനാശകാരിയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് ചെമ്മനാട് നെച്ചിപ്പടുപ്പില്‍ നുരഞ്ഞുപൊന്തുന്ന ഫുട്‌ബോള്‍ ആവേശത്തെ ചുവര്‍ചിത്രത്തിലേക്ക് പകര്‍ത്തിയിരിക്കുന്നത്. ലോകകപ്പില്‍ മാറ്റുരക്കുന്ന പ്രധാന ടീമുകളിലെ മിന്നും താരങ്ങളെയല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചുവര്‍ചിത്രം വരച്ചിരിക്കുന്നത്.

അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഫ്രാന്‍സിന്റെ അന്റോയിന്‍ ഗ്രീസ്മാന്‍, ജര്‍മ്മനിയുടെ ടോണി ക്രൂസ്, ഈജിപ്തിന്റെ മുഹമ്മദ് സലാഹ്, സ്‌പെയിനിന്റെ ഇസ്‌കോ തുടങ്ങിയ സൂപ്പര്‍ താരങ്ങളെയാണ് നിറച്ചായങ്ങളില്‍ ചുവര്‍ചിത്രത്തിലേക്ക് പകര്‍ത്തിയിരിക്കുന്നത്. നെച്ചിപ്പടുപ്പിലെ യുവാക്കളുടെ കൂട്ടായ്മയായ എന്‍സി ആന്‍ഡ് ബിക്കുവേണ്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹസന്‍ കൊല്ലമ്പാടിയാണ് ചുവര്‍ചിത്രം വരച്ചിരിക്കുന്നത്.

സ്‌കൂള്‍ കലോത്സവങ്ങളില്‍ ചിത്രരചനയില്‍ നിറസാന്നിധ്യമാണ് ഹസ്സന്‍ കൊല്ലമ്പാടി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പ്രഫഷണല്‍ ടച്ചുള്ള ഈ ചിത്രം വരച്ചിരിക്കുന്നതെന്നറിയുമ്പോള്‍ ആളുകള്‍ മൂക്കത്ത് വിരല്‍ വെക്കുകയാണ്. മുഹമ്മദ് കുഞ്ഞി കൊല്ലമ്പാടിയുടെയും സി എല്‍ സുഹ്റാബിയുടെയും മകനാണ്. കഴിഞ്ഞ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ചിത്രരചനാ ഇനങ്ങളിലടക്കം നാല് ഒന്നാം സ്ഥാനങ്ങള്‍ നേടിയ ഹസന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിങ്ങിലും അറബിക് പോസ്റ്റര്‍ നിര്‍മാണത്തിലും എണ്ണ ചായത്തിലും എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഫാബ്രിക് പെയിന്റിങ്ങില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. വിവിധ ഡിപ്പാര്‍ട്‌മെന്റ് തല മത്സരങ്ങളിലും വിവിധ സംഘടനകള്‍ സംഘടിപ്പിച്ച മത്സരങ്ങളിലും ഹസ്സന്‍ വിജയം നേടി കഴിവുതെളിയിച്ചിട്ടുണ്ട്. ടെക്‌സ്‌റ്റൈല്‍സുകള്‍ക്കും കോഫി ഷോപ്പിനും കായികമത്സരങ്ങള്‍ക്കും ചുവര്‍ ചിത്രങ്ങള്‍ വരച്ച് കൊടുത്ത ഹസന്‍ ആദ്യമായാണ് പോര്‍ട്രൈറ്റ് ചുവര്‍ചിത്രം വരയ്ക്കുന്നത്.

തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കിയ ഹസന് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്ണിന് അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Chemnad, Sports, Football, Trending, Drawing, Student, Arts, Fifa World Cup,  Hassan kollambadi's portrait wall picture on FIFA World Cup becomes notable. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?