സംസ്ഥാന പ്രവേശനോത്സവം: നേരത്തെയെത്തി സ്‌കൂള്‍ ഗേറ്റില്‍ കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിച്ച് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: (www.kasargodvartha.com 31.05.2018) രാവിലെ 8.30 ന് നെടുമങ്ങാട് ഗവ. എല്‍പിഎസില്‍ പുതുതായി ചേരാനെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പമെത്തിയ രക്ഷകര്‍ത്താക്കള്‍ കണ്ടത് നിറഞ്ഞ ചിരിയോടെ ഗേറ്റില്‍ നില്‍ക്കുന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനെയാണ്. അദ്ദേഹം കുട്ടികളുടെ അരികിലെത്തി അവരെ ചേര്‍ത്തു നിര്‍ത്തി പേരും സ്ഥലവുമൊക്ക ചോദിച്ചു. കൈയില്‍ പിടിച്ച് അവരെയും കൂട്ടി നേരേ ക്ലാസ് റൂമിലേയ്ക്ക്.
യഥാസ്ഥാനത്ത് കുട്ടികളെ ഇരുത്തിയ മന്ത്രി സ്‌കൂളിലെ അവരുടെ ആദ്യ അധ്യാപകനുമായി. കുമാരനാശാന്റെ കവിത ഈണത്തില്‍ സ്ഫുടമായി ചൊല്ലിയ അദ്ദേഹം ക്ഷണനേരം കൊണ്ട് കുട്ടികളെ കയ്യിലെടുത്തു. പഠനോപകരണങ്ങള്‍ സമ്മാനമായി നല്‍കി. തുടര്‍ന്ന് കുട്ടികളോടും രക്ഷകര്‍ത്താക്കളോടുമൊപ്പം അദ്ദേഹം സംസ്ഥാനതല ഉദ്ഘാടന വേദിയായ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, School, State, Opening, State level School Praveshanotsavam 2018.
Keywords: Kerala, News, Thiruvananthapuram, School, State, Opening, State level School Praveshanotsavam 2018.
Powered by Info News For You

Comments
Post a Comment