കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു
കോട്ടയം: (www.kvartha.com 28.06.2018) നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ എത്തിയതോടെ ഭരണമാറ്റം ഉണ്ടായ ജില്ലാ പഞ്ചായത്തില്‍ വീണ്ടും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. ജൂലൈ ഒന്‍പതിനാണ് വീണ്ടും തെരഞ്ഞെടുപ്പ് തിയതി നല്‍കിയിരിക്കുന്നത്. രാവിലെ 11 മണിക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പും, ഉച്ചയ്ക്ക് രണ്ടുമണിക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും.
യു.ഡി.എഫിലെ മുന്‍ ധാരണ പ്രകാരം കോണ്‍ഗ്രസിലെ സണ്ണി പാമ്പാടി പ്രസിഡന്റാകുമെന്നാണ് സൂചന. ഒരു വര്‍ഷം മുന്‍പ് കേരള കോണ്‍ഗ്രസ് യു.ഡി.എഫ് മുന്നണി വിട്ടതോടെയാണ് ജില്ലാ പഞ്ചായത്തില്‍ ഭരണമാറ്റമുണ്ടായത്.
സി.പി.എം പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലിയെ തെരഞ്ഞെടുക്കുകയായിരുന്നു. വൈസ് പ്രസിഡന്റായി മേരി സെബാസ്റ്റ്യനെയാണ് അന്ന് തെരഞ്ഞെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kottayam district Panchyath president and Vice president election, Kottayam, News, Politics, Election, UDF, CPM, Kerala.
Keywords: Kottayam district Panchyath president and Vice president election, Kottayam, News, Politics, Election, UDF, CPM, Kerala.
Powered by Info News For You

Comments
Post a Comment