ആ നിമിഷം അവള്‍ ആസ്വദിച്ചിരുന്നു, ഉപദ്രവമില്ലാത്ത ചുംബനമല്ലെ അത്: പൊതുവേദിയില്‍ വിവാഹിതയും അമ്മയുമായ യുവതിയെ ചുംബിച്ച സംഭവത്തില്‍ പ്രസിഡന്റിന്റെ വിശദീകരണം

മനില: (www.kvartha.com 07.06.2018) ആ നിമിഷം അവള്‍ ആസ്വദിച്ചിരുന്നു, ഉപദ്രവമില്ലാത്ത ചുംബനമല്ലെ അത്, പൊതുവേദിയില്‍ വിവാഹിതയും അമ്മയുമായ യുവതിയെ ചുംബിച്ച സംഭവം വിവാദമായപ്പോള്‍ പ്രസിഡന്റ് നല്‍കിയ വിശദീകരണമാണ് ഇത്. ദക്ഷിണകൊറിയയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടയിലാണ് പ്രസിഡന്റ് റോഡ്രിഗസ് ഡ്യൂട്ടാര്‍ട്ടേ പൊതുവേദിയില്‍ വീട്ടമ്മയെ ചുംബിച്ചത്. സംഭവം വിവാദമായപ്പോള്‍ താന്‍ ചെയ്തത് അത്ര വലിയ തെറ്റൊന്നുമല്ല എന്നുള്ള രീതിയിലാണ് പ്രസിഡന്റ് വ്യാഖ്യാനിച്ചത്.

ആ നിമിഷം അവള്‍ ആസ്വദിച്ചു, ആ സ്ത്രീക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയാറാണ് എന്നും റോഡ്രിഗസ് പറയുന്നു. ഉപദ്രവമില്ലാത്ത ചുംബനമല്ലെ, ഇത് കാര്യമാക്കേണ്ട എന്നരീതിയിലുള്ള പ്രസിഡന്റിന്റെ ആദ്യ പ്രതികരണം സ്ത്രീവാദികളെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വന്‍ ജനക്കൂട്ടത്തിനു മുമ്പില്‍ പൊതുവേദിയില്‍ ഫിലിപ്പൈന്‍ പ്രസിഡന്റ് വിവാഹിതയും അമ്മയുമായ യുവതിയുടെ ചുണ്ടില്‍ ചുംബിച്ചത്.

Philippines' Duterte says he will resign if enough women protest his kiss with married woman, Manila, News, Politics, Controversy, Visit, President, Media, World

ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ജനക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞതു പ്രകാരമാണ് ഡ്യൂട്ടാര്‍ട്ടേ ഈ വെല്ലുവിളി ഏറ്റെടുത്തത് എന്നും റിപ്പോര്‍ട്ടുണ്ട്. അശ്ശീല പരാമര്‍ശങ്ങള്‍ കൊണ്ട് നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് 73 കാരനായ ഡ്യൂട്ടാര്‍ട്ടേ.

Keywords: Philippines' Duterte says he will resign if enough women protest his kiss with married woman, Manila, News, Politics, Controversy, Visit, President, Media, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?