ഒരു വര്‍ഷം മുമ്പ് വെട്ടിപ്പരിക്കേല്‍പിച്ചതിന്റെ പക തീര്‍ക്കാന്‍ അതേദിവസം യുവാവിനെ തേടി കത്തിയുമായെത്തി; വീട്ടിലുണ്ടായിരുന്ന ഭാര്യയെ ഭീഷണിപ്പെടുത്തി മാനംഭംഗപ്പെടുത്താന്‍ ശ്രമിച്ചു, പ്രതിയെ പോലീസ് കീഴടക്കി

കാസര്‍കോട്: (www.kasargodvartha.com 21.06.2018) ഒരു വര്‍ഷം മുമ്പ് വെട്ടിപ്പരിക്കേല്‍പിച്ചതിന്റെ പക തീര്‍ക്കാന്‍ ഒരുവര്‍ഷത്തിനു ശേഷം അതേദിവസം യുവാവിനെ തേടി കത്തിയുമായെത്തി. വീട്ടിലുണ്ടായിരുന്ന ഭാര്യയെ ഭീഷണിപ്പെടുത്തി മാനംഭംഗപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്നീട് കീഴടക്കി. കര്‍ണാടക പുത്തൂര്‍ ചാര്‍വാഗിലെ നവീന്‍ എന്ന പുരുഷോത്തമ (26)യാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് പേരാലിലെ ഒരു വാടക വീട്ടില്‍ കത്തിയുമായെത്തിയ നവീന്‍ വീട്ടിലുണ്ടായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും കൈക്ക് കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ബഹളം വെച്ച് പുറത്തേക്കോടിയ യുവതി പെട്ടെന്നു തന്നെ വാതില്‍ പൂട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കുമ്പള അഡീ. എസ് ഐ ശിവദാസനും സംഘവും നവീനെ കീഴ്‌പെടുത്തുകയായിരുന്നു. 2017 ജൂണ്‍ 21 ന് യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കാലിന് വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു.


ഇതിനു പ്രതികാരമായാണ് ഒരു വര്‍ഷം തികയുന്ന അതേദിവസം യുവാവ് കത്തിയുമായി പ്രതികാരത്തിനെത്തിയത്. വെട്ടേറ്റതിനു ശേഷം പേരാലില്‍ താമസമുണ്ടായിരുന്ന നവീന്‍ പിന്നീട് മഞ്ചേശ്വരത്തേക്ക് താമസം മാറ്റിയിരുന്നു. മംഗളൂരു ഭാഗത്തു നിന്നും മണല്‍ കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് നവീനെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Molestation, Attempt, Accuse, Arrest, Police, Karnataka Native, Molesting attempt against woman; accused arrested. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?