ഒരു ഭാഗത്ത് കലക്ടര്‍ മരം നടുമ്പോള്‍ മറുഭാഗത്ത് മരം മുറിക്കാന്‍ സമ്മതം മൂളുന്നതായി പരാതി; പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്
കാസര്‍കോട്: (www.kasargodvartha.com 11.06.2018) ഒരു ഭാഗത്ത് കലക്ടര്‍ മരം നടുമ്പോള്‍ മറുഭാഗത്ത് മരം മുറിക്കാന്‍ സമ്മതം മൂളുന്നതായി പരാതി. കാസര്‍കോട് മുനിസിപ്പല്‍ പാര്‍ക്കിലെ തണല്‍ മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ പരാതി നല്‍കിയിട്ടുപോലും കലക്ടര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ നാടുനീളെ മരം നട്ട് ജനങ്ങള്‍ക്ക് മരം നടാനും മരം മുറിക്കാതിരിക്കാനും പ്രചോദനം നല്‍കിയ കലക്ടര്‍ തന്നെ മരം മുറിക്കുന്നത് തടയാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്.
കാസര്‍കോട് ടൗണിലെ ഒരുകൂട്ടം യുവാക്കളാണ് മുനിസിപ്പല്‍ പാര്‍ക്കിലെ തണല്‍ മരം മുറിക്കുന്നതിനെതിരെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല മറുപടിയും നല്‍കിയില്ലെന്ന് യുവാക്കള്‍ പറയുന്നു. പുലിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന കാസര്‍കോട് മുനിസിപ്പല്‍ പാര്‍ക്കില്‍ ശുദ്ധജലവിതരണ ടാങ്ക് നിര്‍മിക്കാനെന്ന പേരിലാണ് പാര്‍ക്കിലെ 60ഓളം തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ജല അതോറിറ്റി 50 കോടിയിലേറെ ചെലവഴിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പുലിക്കുന്നില്‍ വലിയ വാട്ടര്‍ ടാങ്ക് പണിയുന്നത്. ഇതിനുവേണ്ടിയാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിലെ മരങ്ങള്‍ മുഴുവന്‍ മുറിച്ചുമാറ്റിയത്. നഗരത്തിലെത്തുന്നവര്‍ക്ക് അല്‍പസമയം വിശ്രമിക്കാനുള്ള ഒരിടമാണ് ഇതോടെ നഷ്ടമായത്.
ചുട്ടുപൊള്ളുന്ന വെയിലില്‍ നഗരത്തിലെത്തുന്നവര്‍ വിശ്രമത്തിനായി ചെല്ലുന്നത് തൊട്ടടുത്തുള്ള പുലിക്കുന്ന് പാര്‍ക്കിലാണ്. ഇവിടെയുള്ള തണല്‍ മരങ്ങള്‍ വിശ്രമത്തിനെത്തുന്നവര്‍ക്ക് തണലേകിയിരുന്നു. ഇതാണ് ഇപ്പോള്‍ മുറിച്ചു മാറ്റിയത്. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും മറുപടി നല്‍കാത്ത കലക്ടറാണ് പരിസ്ഥിതി ദിനത്തില്‍ മരം നടാന്‍ ആഹ്വാനം ചെയ്യുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, District Collector, One Side collector Cut the Tree; One side he plan a tree
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment