സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രം വിചാരണ കോടതി അംഗീകരിച്ചു; ശശി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: (www.kvartha.com 05.06.2018) സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രം വിചാരണ കോടതി അംഗീകരിച്ചു. ഡെല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. ജുലൈ ഏഴിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ട് കോടതി തരൂരിന് സമന്‍സ് അയച്ചു. അതേസമയം കോടതിയില്‍ നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കാന്‍ തരൂര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.
നാലു വര്‍ഷം മുമ്പ് ഡെല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദാ പുഷ്‌കര്‍ മരിച്ച സംഭവത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ഭര്‍ത്താവ് ശശി തരൂരിനെ പ്രതി ചേര്‍ത്ത് പോലീസ് സമര്‍പ്പിച്ച കുറ്റപത്രം ഡെല്‍ഹി പാട്യാല കോടതി അംഗീകരിച്ചതോടെ കേസില്‍ തരൂര്‍ വിചാരണ നേരിടേണ്ടി വരും. ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ശശി തരൂരിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഈ രണ്ടുകുറ്റങ്ങള്‍ക്കും തരൂരിനെതിരെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഡെല്‍ഹി പോലീസ് അവകാശപ്പെടുന്നത്. കുറ്റപത്രത്തില്‍ മറ്റാരുടെയും പേരുകളില്ല.
സുനന്ദയുടെ മരണം കൊലപാതകമല്ല, ആത്മഹത്യയാണെന്നും പാട്യാല കോടതിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് ധര്‍മ്മേന്ദര്‍ സിംഗിന് സമര്‍പ്പിച്ച 3000 പേജുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ ഗാര്‍ഹികപീഡനത്തിന്റെ തെളിവുകളായും സുനന്ദ തരൂരിന് അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ ആത്മഹത്യാ പ്രേരണയ്ക്കുള്ള തെളിവായും പോലീസ് ഹാജരാക്കി. കേസിലെ ഹര്‍ജിക്കാരനും ബി ജെ പി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ ഹാജരായിരുന്നു.
കേസില്‍ സാക്ഷിയായ വീട്ടിലെ സഹായി നാരായണ്‍ സിംഗിന്റെ മൊഴിയുടെയും തെളിവുകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തില്‍ മാനസികവും ശാരീരികവുമായ പീഡനമാണ് സുനന്ദയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നിരവധി മെഡിക്കല്‍ റിപ്പോര്‍ട്ടുകളും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
2009ല്‍ ആദ്യമായി തിരുവനന്തപുരം എം.പിയായ ശശി തരൂര്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിക്കെ 2010 ആഗസ്റ്റ് 22നാണ് കാശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍പ്പെട്ട സുനന്ദയെ വിവാഹം ചെയ്തത്. രണ്ടുപേരുടെയും മൂന്നാം വിവാഹമായിരുന്നു. ആദ്യ ബന്ധങ്ങളില്‍ തരൂരിന് രണ്ടു കുട്ടികളും സുനന്ദയ്ക്ക് ഒരു മകനുമുണ്ട്. കൊച്ചി ഐ.പി.എല്‍ ടീമിനെ സ്വന്തമാക്കിയ റെന്‍ഡെവസ് സ്‌പോര്‍ട്‌സില്‍ സുനന്ദ ഡയറക്ടര്‍ പദവി വഹിച്ചത് വിവാദമായതോടെ തരൂരിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. 2012ല്‍ മാനവവിഭവ ശേഷി സഹമന്ത്രിയായി തിരിച്ചു വന്നു.
2014 ജനുവരിയില്‍ പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ സൗഹൃദത്തെ ചൊല്ലി സുനന്ദ വഴക്കിട്ട് സ്വകാര്യ സന്ദേശങ്ങള്‍ ട്വിറ്ററില്‍ പരസ്യപ്പെടുത്തിയിരുന്നു. പ്രശ്‌നങ്ങളില്ലെന്ന് പിന്നീട് ഫേസ്ബുക്കില്‍ ഇരുവരും ഒന്നിച്ച് പോസ്റ്റു ചെയ്തതിനു പിന്നാലെയാണ് 2014 ജനുവരി 17ന് രാത്രി സുനന്ദയെ ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എ.ഐ.സി.സി സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ തരൂരാണ് മരണ വിവരം പുറത്തറിയിച്ചത്.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷാദരോഗത്തിനുള്ള അല്‍പ്രാസൊളാം എന്ന മരുന്ന് കൂടിയ അളവില്‍ ശരീരത്തില്‍ കണ്ടെത്തി. ഒരു വര്‍ഷത്തിനുശേഷം 2015 ജനുവരിയില്‍ ഡെല്‍ഹി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. യു.എസ് ഏജന്‍സിയായ എഫ്.ബി.ഐയുടെ സഹായവും തേടി. ശശി തരൂരിനെയും അടുത്ത സുഹൃത്തുക്കളെയും അടക്കം ചോദ്യം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sunanda death: Tharoor to stand trial, asked to appear in court on July 7, New Delhi, News, Trending, Court, Police, Suicide, National.

Powered by Info News For You

Comments
Post a Comment