ഇരുചക്രവാഹനത്തിന് വഴി നല്‍കിയില്ല; പ്രകോപിതയായ യുവതി ഓട്ടോ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തു, ഭര്‍ത്താവിനൊപ്പം ഇനി ജയില്‍വാസം

ഗുരുഗ്രാം: (www.kvartha.com 21.06.2018) തന്റെ ഇരുചക്രവാഹനത്തിന് വഴി നല്‍കിയില്ലെന്ന് പറഞ്ഞ് പ്രകോപിതയായ യുവതി ഓട്ടോ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. സപ്ന എന്ന 35കാരിയാണ് 23കാരനായ സുനില്‍ കത്താരിയയെ വെടിവച്ചത്.

വീട്ടില്‍ നിന്ന് ഭവാനി എന്‍ക്‌ളേവിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന സപ്ന മുന്നില്‍ നിറുത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോ ഡ്രൈവറോട് വാഹനം മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയം സുഹൃത്തിനോട് മൊബൈലില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന സുനില്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നു. ഒടുവില്‍ വീട്ടിലേക്ക് തിരിച്ചുപോയ പോയ സപ്‌ന ഭര്‍ത്താവിനും മറ്റൊരു യുവാവിനുമൊപ്പം കൈത്തോക്കുമായി എത്തി സുനിലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ ഒഴിഞ്ഞുമാറിയതിനാല്‍ വെടിയേല്‍ക്കാതെ ഇയാള്‍ രക്ഷപ്പെട്ടു.

Woman shoots at auto driver, lands in jail with husband, Crime, Criminal Case, News, Murder case, Auto Driver, Police, Complaint, Court, National

സംഭവത്തില്‍ സുനില്‍ കത്താരിയയുടെ പരാതിയില്‍ പോലീസ് യുവതിക്കും ഭര്‍ത്താവ് യുനിസിനും എതിരെ കേസെടുത്തു. ഇരുവരേയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ തോക്ക് യുവതിയുടേതല്ലെന്ന് കണ്ടെത്തി. തയ്യല്‍ കടയില്‍ യുവതിയോടൊപ്പം ജോലി നോക്കുന്ന മറ്റൊരാളുടേതാണ് തോക്കെന്നും പോലീസ് കണ്ടെത്തി.  ഐ.പി.സി 323, 307, 337 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.

അതേസമയം കടന്ന് പോകാന്‍ വഴിയുണ്ടായിട്ടും അതിന് തയ്യാറാകാതെയാണ് യുവതി തന്നെ ആക്രമിച്ചതെന്ന് സുനില്‍ പറഞ്ഞു. വീണ്ടും ലോഡ് ചെയ്യാന്‍ കഴിയാത്ത വിധം തോക്ക് നിശ്ചലമായതുകൊണ്ടാണ് തന്റെ ജീവന്‍ രക്ഷപ്പെട്ടതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഒരു ദൃക്‌സാക്ഷി പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman shoots at auto driver, lands in jail with husband, Crime, Criminal Case, News, Murder case, Auto Driver, Police, Complaint, Court, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?