മോദി ഭരണം പരാജയം: രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് അദ്വാനിയുടെ മുന്‍ സഹായി

ന്യൂഡല്‍ഹി (www.evisionnews.co): രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് എല്‍.കെ അദ്വാനിയുടെ മുന്‍ സഹായി സുധീന്ദ്ര കുല്‍ക്കര്‍ണി. കശ്മീര്‍ വിഷയം പോലുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളയാളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നും അതിനാല്‍ രാഹുലിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്നും കുല്‍ക്കര്‍ണി പറഞ്ഞു. മുംബൈയില്‍ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുപ്പക്കാരനും ആദര്‍ശവാനുമാണ് രാഹുല്‍ ഗാന്ധി. സഹാനുഭൂതിയുള്ള മനുഷ്യനാണദ്ദേഹം. ഈ അടുത്ത കാലത്ത് ഒരു രാഷ്ട്രീയ നേതാവും സ്‌നേഹത്തിന്റെ കരുണയുടെ സഹാനുഭൂതിയുടെ ഭാഷയില്‍ സംസാരിച്ചിട്ടില്ല. നല്ലൊരു ഹൃദയമുള്ള നേതാവാണ് രാഹുലെന്നും കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു. മോദി അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സുധീന്ദ്ര കുല്‍ക്കര്‍ണി കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മറ്റ് രാജ്യങ്ങളില്‍ പോയി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു. അതുപോലെ 2019 തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ അയല്‍രാജ്യങ്ങളായ പാകിസ്ഥാനും ചൈനയും ബംഗ്ലാദേശും സന്ദര്‍ശിച്ച് വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികളുമായി വരണമെന്നും അദ്ദേഹം പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?