ബീഫിന്റെ പേരില്‍ കൊലപാതകം: ജീവപര്യന്തം തടവിന് ശിക്ഷിച്ച എട്ടുപേര്‍ക്ക് ജാമ്യം അനുവദിച്ചു


ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ അലിമുദ്ധീന്‍ അന്‍സാരിയെന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച എട്ടു പ്രതികള്‍ക്ക് ജാമ്യം. വ്യക്തമായ തെളിവുകളില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ബിജെപിയുടെ പ്രാദേശിക നേതാവായ നിത്യനാഥ് മെഹാതോയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകനും ജാമ്യം ലഭിച്ചവരില്‍ ഉള്‍പ്പെടും.

രാജ്യത്ത് ഗോരക്ഷാ പ്രവര്‍ത്തകരുടെ അക്രമങ്ങളില്‍ വിധി വന്ന ആദ്യ കേസിലാണ് പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. ഗോമാംസം കടത്തിയന്നാരോപിച്ച് 2017 ജൂണിലായിരുന്നു അലിമുദ്ധീന്‍ അന്‍സാരിയെ അക്രമി സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ച് 16ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 20ന് പതിനൊന്ന് പ്രതികള്‍ക്ക് അതിവേഗ വിചാരണ കോടതി ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?