ഡബ്‌ളിയു സി സിയില്‍ ഭിന്നതയില്ല; വാര്‍ത്ത തള്ളി സംവിധായിക വിധു വിന്‍സെന്റ്

കൊച്ചി: (www.kvartha.com 27.06.2018) താരസംഘടനയായ 'അമ്മ' യില്‍ നിന്ന് ഭാവന അടക്കമുള്ള പ്രമുഖ നടിമാര്‍ രാജിവച്ചതിന് പിന്നാലെ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തള്ളി സംവിധായിക വിധു വിന്‍സെന്റ് രംഗത്ത്.

ഡബ്‌ളിയു.സി.സിയിലെ എല്ലാ അംഗങ്ങളും രാജിവയ്‌ക്കേണ്ടതില്ലെന്ന് ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. രാജിവയ്ക്കാത്ത അംഗങ്ങള്‍ 'അമ്മ'യില്‍ നിന്നുകൊണ്ട് തന്നെ ആശയപോരാട്ടം തുടരുമെന്നും വിധു വ്യക്തമാക്കി. മഞ്ജു വാരിയര്‍ അമ്മ വിടേണ്ട എന്നു തീരുമാനിച്ചതും ഈ ചര്‍ച്ചയ്ക്കു ശേഷമാണ്. വിദേശത്തുപോയ മഞ്ജു അതിനുമുമ്പ് അക്രമിക്കപ്പെട്ട നടിയുമായും കൂട്ടുകാരുമായും സംസാരിച്ചിരുന്നു.

There is no differences in WCC: Vidhu Vincent, Kochi, News, Trending, Director, Cinema, Entertainment, Kerala

ഭാവനയെ കൂടാതെ റിമ കല്ലിംഗല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് 'അമ്മ'യില്‍ നിന്ന് രാജിവച്ചത്.

Keywords: There is no differences in WCC: Vidhu Vincent, Kochi, News, Trending, Director, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?