സലാഹിന്റെ ആരാധകര്‍ക്ക് നെഞ്ചിടിപ്പ്; ലോകകപ്പിനുള്ള ഈജിപ്ത് അന്തിമ ടീമിനെ പ്രഖ്യാപിച്ചു

കെയ്റോ:(www.kvartha.com 05/06/2018) ലോകകപ്പിനുള്ള ഈജിപ്ത് അന്തിമ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് കോച്ച് ഹെക്ടര്‍ ക്യൂപ്പര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ ലിവര്‍പൂളിന്റെ സലാഹിന്റെ പരിക്ക് ഭേദമാകില്ലെന്നും ലോകകപ്പ് നഷ്ടമാകുമെന്നും വാര്‍ത്തയുണ്ടായിരുന്നു.

അതേസമയം സലാഹിനെ ഉള്‍പ്പെടുത്താതെ തങ്ങളുടെ ലോകകപ്പ് ടീം പ്രഖ്യാപിക്കില്ലെന്ന് ഈജിപ്ത് അറിയിച്ചിരുന്നു. ആ വാക്ക് ആണ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്. എന്നാല്‍ എത്ര മത്സരത്തില്‍ പൂര്‍ണ ഫിറ്റ്‌നസോടെ സലാഹിന് കളത്തിലിറങ്ങാന്‍ പറ്റുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ല. ഇത് ആരാധകരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. നിലവില്‍ സ്പെയിനിലെ വലന്‍സിയയില്‍ ചികിത്സയിലാണ് സലാഹ്.

News, World, Sports, Football, World Cup, Injured,Hospital,FIFA World Cup 2018: Mohamed Salah In Egypt Team Despite Injury

മൂന്നാഴ്ച്ചക്കുളളില്‍ സലാഹിന് ആശുപത്രി വിടാനാവുമെന്ന് ഈജിപ്ത് ഫുട്ബോള്‍ അസോസിയേഷന്‍ ബുധനാഴ്ച്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂണ്‍ 15ന് നടക്കുന്ന യുറുഗ്വെയ്ക്ക് എതിരായ ആദ്യ മത്സരം സലാഹിന് നഷ്ടമാകും. 19ന് റഷ്യയേയും 25ന് സൗദി അറേബ്യയേയുമാണ് ഈജിപ്ത് നേരിടുക.

ആഴ്സണല്‍ മധ്യനിര താരം എല്‍നേനിയും ടീമില്‍ ഉണ്ട്. എല്‍നേനിയുടെ പരിക്ക് ഭേദമായിട്ടുണ്ട്. വെസ്റ്റ് ബ്രോ താരം അഹമ്മദ് ഹെഗാസി, ആസ്റ്റണ്‍ വില്ല താരം എല്‍മുഹമ്മദി എന്നിവരും അവസാന സ്‌ക്വാഡില്‍ ഇടംപിടിച്ചു.

ടീം: ഗോള്‍ കീപ്പര്‍മാര്‍: എസ്സാം അല്‍ ഹദരി, മുഹമ്മദ് അല്‍ ഷെന്നാവി, ഷരീഫ് ഇക്രമി.

പ്രതിരോധം: അഹമ്മദ് ഫാത്തി, സാദ് സമീര്‍, ഐമാന്‍ അഷ്‌റഫ്, മഹ് മൂദ് ഹംദി, മുഹമ്മദ് അബ്ദുല്‍ ഷാഫി, അഹമ്മദ് ഹഗാസി, അലി ഖബര്‍, അഹമ്മദ് അല്‍ മുഹമ്മദി, ഉമര്‍ ഗബാര്‍.

മധ്യനിര: താരീഖ് അഹമ്മദ്, ഷിഖാബല, അബ്ദുല്ല സയീദ്, സാം മോഹ്‌സി, മുഹമ്മദ് എല്‍നേനി, മഹ് മൂദ് കഹ്‌റബ, റമദാന്‍ സൊബ്ഹി, മഹ് മൂദ് ഹസ്സന്‍, അമര്‍ വര്‍ദ.

മുന്നേറ്റ നിരം: മര്‍വാന്‍ മുഹ്‌സിന്‍, മുഹമ്മദ് സലാഹ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Sports, Football, World Cup, Injured,Hospital,FIFA World Cup 2018: Mohamed Salah In Egypt Team Despite Injury


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?