സ്‌കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും വിദ്യാര്‍ത്ഥിനികളെ ഉപദ്രവിച്ച യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍; പരാതി നല്‍കിയത് മൂന്ന് പെണ്‍കുട്ടികള്‍

കാഞ്ഞങ്ങാട്: (www.kvartha.com 29.06.2018) വിവിധ സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ത്ഥിനികളെ സ്‌കൂളിലേക്ക് വരുമ്പോഴും തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍. പോക്‌സോ നിയമം അനുസരിച്ചാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് സൗത്തിലെ അജിത്തിനെ (40)യാണ് ഹൊസ്ദുര്‍ഗ് എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മൂന്ന് പെണ്‍കുട്ടികളാണ് ഇത് സംബന്ധിച്ച് ഹൊസ്ദുര്‍ഗ്ഗ് പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടികള്‍ കടന്നു പോകുന്ന ഇടവഴികളില്‍ നിന്ന് ദേഹത്ത് കടന്നുപിടിച്ച് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വെച്ച് നിരവധി പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് യുവാവ് പോലീസിനോട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് അജിത്ത് പിടിയിലായത്. പെണ്‍കുട്ടികള്‍ ഇയാളെ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.


Keywords: Man arrested for immoral activities, Kanhangad, News, Local-News, Crime, Criminal Case, Complaint, Arrested, Police, Girl students, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?