'കപ്പ് പ്രതീക്ഷിച്ചോളൂ, പക്ഷേ യാഥാര്‍ത്ഥ്യം കൂടി മനസിലാക്കിയാവണം, റഷ്യയിലെ ഏറ്റവും മികച്ച ടീം നമ്മളല്ല: 'മുന്‍കൂര്‍ ജാമ്യ'വുമായി മെസ്സി

ബ്യൂണസ് ഏറീസ്: (www.kvartha.com 01.06.2018) ലോകകപ്പ് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ 'മുന്‍കൂര്‍ ജാമ്യ'വുമായി മെസ്സി. അര്‍ജന്റീന ലോകകപ്പ് നേടുമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതില്‍ പ്രശ്നമില്ലെന്നും എന്നാല്‍ അത് യാഥാര്‍ത്ഥ്യം കൂടി ഉള്‍ക്കൊണ്ടാവണമെന്നും മെസ്സി വ്യക്തമാക്കി. അര്‍ജന്റീനയിലെ മാധ്യമമായ ചാനല്‍ 13 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു മെസ്സിയുടെ മുന്നറിയിപ്പ്.



റഷ്യയിലെ ഏറ്റവും മികച്ച ടീം നമ്മളല്ലെന്നും മെസ്സി ആരാധകരോട് പറഞ്ഞു. 'റഷ്യയിലേക്ക് ഞങ്ങള്‍ പോകുന്നത് ഫേവറൈറ്റുകളായല്ലെന്ന് ആരാധകര്‍ മനസ്സിലാക്കണം. മികച്ച കളിക്കാരുടെ ഒരു സംഘം തന്നെയാണ് ഞങ്ങള്‍. പോരാട്ടത്തിന് ഞങ്ങള്‍ തയ്യാറുമാണ്. ഈ ടീമില്‍ എനിക്ക് വിശ്വാസമുണ്ട്. അനുഭവവും കഴിവുമുള്ള താരങ്ങള്‍ ടീമിലുണ്ട്. പക്ഷേ ഏറ്റവും മികച്ച ടീം ഞങ്ങളാണെന്ന് പറയാനാകില്ല, കാരണം സത്യം അതല്ല', മെസ്സി വ്യക്തമാക്കി.

ബ്രസീലും സ്പെയിനും ജര്‍മനിയും മികച്ച ടീമുകളുമായാണ് എത്തുന്നതെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. സ്പെയിനിന് വേണ്ടി ലോകകപ്പ് കളിക്കണമെന്ന് ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടില്ലെന്നും ബാഴ്സലോണ എന്നത് തന്റെ യൂറോപ്യന്‍ ക്ലബ്ബ് മാത്രമാണെന്നും മെസ്സി വ്യക്തമാക്കി.

Keywords: World Cup, News, Leonal Messi, World, Argentina, Football, Sports, Fifa, FIFA World Cup 2018: Lionel Messi Warns Fans, Says Argentina Aren't The Best Nor Favourites


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?