നിപ: പ്രധാനമന്ത്രിക്ക് പ്രവാസി സാമൂഹിക പ്രവര്‍ത്തകയുടെ കത്ത്; ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനങ്ങള്‍ കടുപ്പിക്കുന്നതിന് മുന്‍പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യം

ദുബൈ: (www.kvartha.com 04.06.2018) കേരളത്തില്‍ നിപ വൈറസ് ബാധിച്ചതോടെ കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത് പ്രവാസി മലയാളികളാണ്. കാരണം റമദാനും പെരുന്നാളും വേനലവധിയും അടുത്തുവന്നതിനാല്‍ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു പലരും. എന്നാല്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ വരാന്‍ കഴിയാതെ പലരും തങ്ങളുടെ യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. പലര്‍ക്കും തങ്ങളുടെ ടിക്കറ്റിന്റെ പണം പോലും നഷ്ടപ്പെട്ടു. അതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പ്രവാസി സാമൂഹിക പ്രവര്‍ത്തകകത്തയച്ചിരിക്കുന്നത്.

നിപയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനങ്ങള്‍ കടുപ്പിക്കുന്നതിന് മുന്‍പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രധാനമായും കത്തില്‍ പറഞ്ഞിരിക്കുന്നത്. ദുബൈയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ സാമൂഹിക പ്രവര്‍ത്തക റെമീല സുഖ് ദേവ് ആണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്.

UAE issues Kerala travel warning over Nipah virus, Dubai, News, Trending, Letter, Prime Minister, Narendra Modi, Gulf, World

നിപ വൈറസിന് കാരണം എന്താണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലാത്തത് പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദമാക്കണമെന്നും ലോക ആരോഗ്യ സംഘടനയുടെ സഹായത്തോടെ കാര്യക്ഷമമായ പരിശോധനകള്‍ നടത്തി രോഗമകറ്റാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.

കേരളത്തിലെ ജനങ്ങള്‍ നിപ വൈറസ് മൂലം ജീവന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആളുകളാണ് ഏറ്റവും കൂടുതല്‍ ഭീതിയില്‍ കഴിയുന്നത്. ഇതിനകം ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെട്ടു. 13 പേര്‍ കൂടി രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ കഴിയുകയാണ്. സാമൂഹിക ജീവിതത്തെ ബാധിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറാവുകയും ചെയ്തു. ഇത് പരോക്ഷമായി ഗള്‍ഫിലെ പ്രവാസികളെയും ബാധിക്കുന്നുണ്ട്.

യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ പ്രശ്‌നത്തില്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് യുഎഇ അടുത്തിടെ നിരോധിച്ചു. അനിവാര്യമല്ലാത്ത യാത്രകള്‍ കേരളത്തിലേയ്ക്ക് നടത്തരുതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനങ്ങള്‍ കടുപ്പിക്കുന്നതിന് മുന്‍പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് തിരുവനന്തപുരത്തെ അഡ്വ.സി.ടി.ശശി ചെങ്ങന്നൂര്‍ വഴി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ റെമീല ആവശ്യപ്പെട്ടിരിക്കുന്നത്.

Keywords: UAE issues Kerala travel warning over Nipah virus, Dubai, News, Trending, Letter, Prime Minister, Narendra Modi, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?