ശിവഭഗവാന്റെ ചിത്രം തന്റെ വാളില്‍ പോസ്റ്റ് ചെയ്തയാളോട് അരുതെന്ന് പറഞ്ഞ ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരനെതിരെ മതവിദ്വേഷ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസ്
ബുധാന: (www.kvartha.com 11.06.2018) മതവിദ്വേഷ പ്രചരണം നടത്തിയതിന് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരനെതിരെ പോലീസ് കേസെടുത്തു. നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരന്‍ അയാസുദ്ദീന്‍ സിദ്ദിഖിക്കെതിരെയാണ് കേസ്. സിദ്ദീഖിയുടെ ഫേസ്ബുക്ക് പോസ്റ്റ് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതെന്ന് ആരോപിച്ച് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കേസ്.
ശിവഭഗവാന്റെ മോശം ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് വാളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നു ഇത്തരം പ്രകോപനപരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് കമന്റായി എഴുതുക മാത്രമാണ് താന്‍ ചെയ്തതെന്നും
ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് അയാസുദ്ദീന്‍ പറഞ്ഞു. യഥാര്‍ഥ കുറ്റവാളികളെ പിടികൂടാന്‍ ശ്രമിക്കാതെ പോലീസ് തന്റെ പേരില്‍ കേസ് ചുമത്തുകയാണ് ചെയ്തത് എന്നും അയാസുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രം പോസ്റ്റ് ചെയ്തത് അയാസുദ്ദീന്റെ ഫോണില്‍ നിന്നാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ചിത്രത്തിന് താഴെ കമന്റ് രേഖപ്പെടുത്തുന്നതിനിടെ അബദ്ധത്തില്‍ അയാസുദ്ദീന്‍ ചിത്രം കോപ്പി ചെയ്തിരിക്കാന്‍ സാധ്യതയുണ്ടെന്നും അയാസുദ്ദീന്‍ മനപ്പൂര്‍വം മതവിദ്വേഷ പ്രചരണത്തിന് ശ്രമിക്കില്ലെന്നും പോലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് നവാസുദ്ദീന്‍ സിദ്ദിഖിയുട കുടുംബം താമസിക്കുന്നത്. 2016 മുതല്‍ രാംലീലയില്‍ നവാസുദ്ദീനും അയാസുദ്ദീനും പങ്കെടുക്കാറില്ല. മുസഫര്‍ നഗറിലെ രാംലീലയില്‍ നിന്ന് ഒരിക്കല്‍ ഇവരെ പ്രതിഷേധക്കാര്‍ പുറത്താക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, National, News, UP, Case, Actor, Cinema, Bollywood, Religion, Facebook, Nawazuddin Siddiqui's brother booked for offending religious sentiments on social media

Powered by Info News For You

Comments
Post a Comment