നിപയില്‍ കുടുങ്ങി പ്രവാസി മലയാളികളുടെ യാത്ര; പെരുന്നാളിനും സ്‌കൂള്‍ വേനലവധിക്കും നാട്ടില്‍ പോകാന്‍ വേണ്ടി മാസങ്ങള്‍ക്ക് മുന്‍പേ വിമാന ടിക്കറ്റെടുത്തവര്‍ റദ്ദാക്കുന്നു, നാട്ടിലെത്തിയവര്‍ക്ക് പണിപോയേക്കുമെന്ന പേടിയും

ദുബൈ : (www.kvartha.com 04.06.2018) നിപയില്‍ കുടുങ്ങി പ്രവാസി മലയാളികളുടെ യാത്ര. റമദാനും പെരുന്നാളിനും സ്‌കൂള്‍ വേനലവധിക്കും നാട്ടില്‍ പോകാന്‍ വേണ്ടി മാസങ്ങള്‍ക്ക് മുന്‍പേ വിമാന ടിക്കറ്റെടുത്തവര്‍ അത് റദ്ദാക്കുന്നു, നാട്ടിലെത്തിയവര്‍ക്കാണെങ്കില്‍ തിരിച്ചുപോയാല്‍ പണിപോയേക്കുമെന്ന പേടിയും. യുഎഇയിലെ വിവിധ ട്രാവല്‍സുകളില്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യാന്‍ വേണ്ടി നിരവധി പേരാണ് എത്തുന്നത്.

അതേസമയം, പെരുന്നാളാഘോഷിച്ച് തിരിച്ചുവരാമെന്ന് കരുതിയിരുന്ന കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ പ്രവാസികളില്‍ പലരും യാത്ര നേരത്തെയാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിപ വൈറസ് പെരുകിയാല്‍ യുഎഇയിലേയ്ക്കുള്ള പ്രവേശനം തടയുമോ എന്ന ആശങ്കയാണ് ഇവര്‍ക്ക്.

Nipah virus may put a dent in UAE expats' summer plans, Dubai, News, Flight, Trending, Passengers, Cancelled, Malappuram, Kozhikode, Gulf, World

ഈ മാസം 12 വരെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രവാസികള്‍ നാട്ടിലേയ്ക്കുള്ള യാത്ര രണ്ട് വട്ടം ആലോചിക്കാതെ മാറ്റിവയ്ക്കുന്നത്. ഈ മാസം 15ന് പെരുനാളാകാനാണ് സാധ്യത. കൂടാതെ, ഈ മാസം 21ന് വേനലവധിക്ക് യുഎഇയിലെ സ്‌കൂളുകള്‍ പൂട്ടുകയും ചെയ്യുന്നു. ഇതനുസരിച്ച് നാട്ടിലേയ്ക്ക് പോകാനൊരുങ്ങിയവരാണ് തീരുമാനം മാറ്റിയത്. മാസങ്ങള്‍ക്ക് മുന്‍പേ ടിക്കറ്റെടുത്തവരും അടുത്തിടെ കൂടുതല്‍ നിരക്കില്‍ സ്വന്തമാക്കിയവരും കൂട്ടത്തിലുണ്ട്. ഇവര്‍ക്കെല്ലാം വന്‍ സാമ്പത്തിക നഷ്ടമാണ് നിപ വരുത്തിവയ്ക്കുന്നത്.

അതേസമയം, നാട്ടിലേയ്ക്ക് തല്‍ക്കാലം വരേണ്ടെന്ന് ഇവിടെയുള്ള കുടുംബവും പ്രവാസികളെ അറിയിക്കുന്നു. ജൂലൈ ഒന്‍പതിന് കോഴിക്കോട്ടേയ്ക്ക് മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന തനിക്ക് ടിക്കറ്റ് കാന്‍സല്‍ ചെയ്തതുവഴി 1780 ദിര്‍ഹം നഷ്ടമായതായി കോഴിക്കോട് ഫറോഖ് സ്വദേശി അജ്‌നാസ് മുജീബ് പറഞ്ഞു. പലരും വിവാഹം, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍, മക്കളുടെ സ്‌കൂള്‍ പ്രവേശനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നാട്ടിലേയ്ക്ക് പോകാനും വിമാന ടിക്കറ്റുകളെടുത്തിരുന്നു. വരുന്നിടത്ത് വച്ച് കാണാം എന്ന തീരുമാനത്തോടെ നാട്ടിലേയ്ക്ക് പുറപ്പെടുന്നവരും ഒട്ടേറെയുണ്ട്.

കേരളത്തില്‍ അവധിക്ക് ചെന്നിരുന്ന പ്രവാസികളില്‍ പലരും കടുത്ത ആശങ്കയിലാണ്. തങ്ങള്‍ക്ക് ഉടനൊന്നും തിരിച്ചുപോകാന്‍ പറ്റാതെ വരികയും അതുവഴി ജോലി നഷ്ടപ്പെടുകയും ചെയ്യുമോ എന്നതാണ് ഇവരുടെ ആശങ്ക.

Keywords: Nipah virus may put a dent in UAE expats' summer plans, Dubai, News, Flight, Trending, Passengers, Cancelled, Malappuram, Kozhikode, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?