റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയി ടീമിന്റെ തോല്‍വിക്ക് വഴിതെളിച്ച കൊളംബിയന്‍ താരത്തിന് വധഭീഷണി; സെല്‍ഫ് ഗോളടിച്ച എസ്‌കോബോര്‍ വധിക്കപ്പെട്ടുവെങ്കില്‍ സാഞ്ചസും വധിക്കപ്പെടണം
മോസ്‌കോ: (www.kvartha.com 22.06.2018) ജപ്പാനെതിരായ ലോകകപ്പ് മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിന് വധഭീഷണി. രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സാഞ്ചസിനെ വെടിവച്ച് കൊല്ലണമെന്ന ആഹ്വാനം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
എസ്‌കോബാര്‍ ഒരു സെല്‍ഫ് ഗോള്‍ അടിച്ചതിനാണ് മരിച്ചതെങ്കില്‍ സാഞ്ചസിന്റെയും മരണം കാണണമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
ജപ്പാനെതിരായ മത്സരത്തില്‍ മൂന്നാം മിനുട്ടില്‍ കഗാവയുടെ ഗോളെന്നുറച്ച ഷോട്ട് കാര്‍ലോസ് സാഞ്ചസ് തടഞ്ഞത് കൈകൊണ്ട് തടയുകയായിരുന്നു. ചുവപ്പ് കാര്‍ഡ് കണ്ട് സാഞ്ചസ് പുറത്തുപോയപ്പോള്‍ ജപ്പാന്‍ കിട്ടിയ പെനാല്‍റ്റി ഗോളാക്കി മാറ്റി. മൂന്നാം മിനിറ്റില്‍ തന്നെ ഒരു താരത്തെ നഷ്ടപ്പെട്ടതോടെ കൊളംബിയയുടെ നില പരുങ്ങലിലാവുകയും ന്യൂമറിക്കല്‍ അഡ്വാന്റേജ് മുതലെടുത്ത് ജപ്പാന്‍ വിജയം നേടുകയുമായിരുന്നു. മത്സരത്തില്‍ കൊളംബിയ തോറ്റതോടെ സാഞ്ചസാണ് വില്ലനെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തി. സംഭവം അന്വേഷിക്കാന്‍ കൊളംബിയന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി കൊളംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Trending, News, Fifa, World Cup, Sanches, Colombia, Football: Death threats made against Colombia's Carlos Sanchez dredges up memories of murdered Andres Escobar

Powered by Info News For You

Comments
Post a Comment