ഇത്തവണയും ടീമിനായി പ്രത്യേക പാട്ടുമായി ബ്രസീല്‍ ഫാന്‍സ്; ലോകപ്പ് ആഘോഷമാക്കാന്‍ 'ജിംഗ ബീറ്റ്‌സ്'
തൃശൂര്‍: (www.kvartha.com 02/06/2018) കഴിഞ്ഞ ഫിഫ ലോകകപ്പില്‍ തങ്ങളുടെ ടീമിനായി പാട്ട് പുറത്തിറക്കി തരംഗം സൃഷ്ടിച്ച ബ്രസീല്‍ ഫാന്‍സ് ഇത്തവണയും വ്യത്യസ്ത പാട്ടുമായി രംഗത്ത്. ജിംഗ ബീറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഗാനം വെള്ളിയാഴ്ച യൂട്യൂബില്‍ റിലീസ് ചെയ്തു. ബ്രസീല്‍ ഫാന്‍സ് കേരളയാണ് മലയാളി ആരാധകര്‍ക്കായി പാട്ട് പുറത്തിറക്കിയത്. കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് വ്യത്യസ്തമായാണ് ഇത്തവണ ഗാനമൊരുക്കിയിരിക്കുന്നത്.
സ്വന്തമായി വരികള്‍ ചിട്ടപ്പെടുത്തി സംഗീതം നല്‍കി ബ്രസീല്‍ ആരാധകര്‍ തന്നെ പങ്കെടുത്ത വീഡിയോയും ഉള്‍പ്പെട്ടതാണ് ഗാനം. പ്രമുഖ സംഗീത സംവിധായകരായ ഷഫീഖ് റിയാസ് ഈണം നല്‍കി പ്രമുഖ സിനിമാ പിന്നണി ഗായകന്‍ സിയാ ഉല്‍ ഹഖ് വരികള്‍ ആലപിച്ചതാണ് ജിംഗ ബീറ്റ്‌സ്. ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവ് ജാഫര്‍ പാലക്കാടാണ് ഡ്രമ്മിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. കൊച്ചിയിലെ സ്റ്റുഡിയോയിലും റിയാന്‍ സ്റ്റുഡിയോയിലും വെച്ചാണ് റെക്കോഡിംഗും മിക്സിങ്ങും പൂര്‍ത്തിയാക്കിയത്.
കളിക്കാരുടേയോ ടീമിന്റേയോ വീഡിയോ ബൈറ്റ് ഗാനത്തില്‍ ചേര്‍ത്തിട്ടില്ല. കോപ്പി റൈറ്റ് പ്രശ്നങ്ങള്‍ കാരണം പേജ് തന്നെ ബാന്‍ ആയേക്കാവുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണിത്. കേരളത്തിലെ ബ്രസീല്‍ ആരാധകരുടെ വീഡിയോ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് വീഡിയോ ഗാനം.
കഴിഞ്ഞ തവണയും ലോകകപ്പിന് മികവാര്‍ന്ന ഗാനവുമായി എത്തി ബ്രസീല്‍ ഫാന്‍സ് വ്യത്യസ്തത പുലര്‍ത്തിയിരുന്നു. സാംബ ഡാന്‍സ് എന്ന ഗാനമാണ് 2014ലെ ബ്രസീല്‍ ലാകകപ്പില്‍ പുറത്തിറക്കിയത്.
Keywords: Kerala, Thrissur, News, Sports, Football, Song, Brazil, Fans Association, World Cup, Fifa, GINGA BEATS, A fans song by Brazil Fans Kerala

Powered by Info News For You
Comments
Post a Comment