യമനിലുള്ള കാസര്‍കോട്ടെ രണ്ടു കുടുംബങ്ങളുടെ യാത്രാ രേഖകള്‍ പോലീസിന് ലഭിച്ചു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷിക്കുന്നതിനിടെ യമനിലുണ്ടെന്ന് തിരിച്ചറിഞ്ഞ രണ്ടു കുടുംബങ്ങളുടെ യാത്ര സംബന്ധിച്ച രേഖകള്‍ പോലീസിന് ലഭിച്ചു. ഇവര്‍ തന്നെയാണ് വാട്സ്ആപ്പ് വഴി കഴിഞ്ഞ ദിവസം ഇത്തരം രേഖകള്‍ കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍ റഹീമിന് കൈമാറിയത്.
മൊഗ്രാല്‍ സ്വദേശി സവാദ്, കൊല്ലമ്പാടി സ്വദേശി മുഹമ്മദ് അന്‍സാര്‍ എന്നിവരുടെയും ഇവരുടെ കുടുംബങ്ങളുടെയും വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. സവാദിന്റെ ഭാര്യാപിതാവ് കാസര്‍കോട് അമെയ് റോഡ് സ്വദേശിയും ചെമനാട് കടവത്ത് താമസക്കാരനുമായ അബ്ദുല്‍ ഹമീദ് നല്‍കിയ പരാതിയിലാണ് ഇവരുടെ തിരോധാനം സംബന്ധിച്ച് കേസെടുത്തതെന്നും പോലീസ് നിര്‍ബന്ധിപ്പിച്ച് പരാതി സ്വീകരിച്ചതെന്ന നിലക്കുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സി.ഐ പറഞ്ഞു. യമന്‍ ഹളര്‍മൗത്തിലെ മര്‍ക്കസ് അശൈഖ് അബു ബിലാല്‍ എന്ന സ്ഥാപനത്തില്‍ മതപഠനം നടത്താനാണ് തങ്ങള്‍ എത്തിയിട്ടുള്ളതെന്ന് ഇവര്‍ പൊലീസില്‍ അറിയിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് വരുമെന്നും അറിയിച്ചിട്ടുണ്ട്. യമനിലുള്ള പ്രത്യേക സലഫി വിഭാഗത്തോട് ആകൃഷ്ടരായാണ് ഇവര്‍ മതപഠനത്തിന് അങ്ങോട്ടേക്ക് പുറപ്പെട്ടതെന്നാണ് വിവരം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?