പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ മതം മാറണമെന്നു ഉദ്യോഗസ്ഥന്‍; ദുരനുഭവം ഉണ്ടായിരിക്കുന്നത് മിശ്രവിവാഹ ദമ്പതികള്‍ക്ക്
ലക്‌നൗ: (www.kvartha.com 21.06.2018) പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ മതം മാറണമെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്റെ ഭീഷണി. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിലാണു സംഭവം. പാസ്‌പോര്‍ട്ട് പുതുക്കാന്‍ ചെന്ന മിശ്രവിവാഹ ദമ്പതികളായ മുഹമ്മദ് അനസ് സിദ്ധിഖി, ഭാര്യ തന്‍വി സേഥ് എന്നിവര്‍ക്കാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.
അനസിന്റെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കണമെങ്കില്‍ ഹിന്ദു മതം സ്വീകരിക്കണമെന്ന നിലപാടിലായിരുന്നു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉദ്യോഗസ്ഥനായ വികാസ് മിശ്ര. പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച തന്‍വി വിവാഹത്തിനുശേഷം ഭര്‍ത്താവിന്റെ പേര് ഒപ്പം ചേര്‍ക്കാത്തതിലും ഉദ്യോഗസ്ഥന്‍ കയര്‍ത്തുവെന്നും ദമ്പതികള്‍ ആരോപിച്ചു.
ജൂണ്‍ പത്തൊന്‍പതിനാണ് അനസും തന്‍വിയും പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചത്. ഇതനുസരിച്ചു ബുധാനാഴ്ച പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തില്‍ എത്താന്‍ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ദമ്പതികള്‍ എത്തിയത്. എന്നാല്‍ ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്‌തെങ്കില്‍ മാത്രമെ അനസിന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കുകയുള്ളൂവെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥന്‍. ഇതു ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനു ട്വീറ്റ് ചെയ്‌തെങ്കിലും മറുപടി ഉണ്ടായില്ലെന്ന് ദമ്പതികള്‍ പറയുന്നു.
അതേസമയം അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസ് അറിയിച്ചു. ലക്‌നൗവിലെ അമിനാതാബ് സ്വദേശികളായ അനസും തന്‍വിയും 2007-ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ആറു വയസുള്ള മകളും ഉണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lucknow passport officer who ‘humiliated’ Hindu-Muslim couple transferred, Passport, News, Threatened, Religion, Application, Marriage, Couples, Twitter, National.

Powered by Info News For You

Comments
Post a Comment