സ്റ്റാര്‍ട്ടപ്പുകളെ വിപണി സജ്ജമാക്കാന്‍ മേക്കര്‍ വില്ലേജ് - ഐഇഎസ്എ സഹകരണം

കൊച്ചി:  (www.kvartha.com 06.06.2018) മേക്കര്‍വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ വിപണിക്കനുയോജ്യമായ രീതിയില്‍ സജ്ജമാക്കാന്‍ സഹകരിക്കുമെന്ന് ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് സെമികണ്ടക്ടേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. കളമശ്ശേരിയിലെ മേക്കര്‍വില്ലേജില്‍ ഐഇഎസ്എ സംഘം നടത്തിയ സന്ദര്‍ശനത്തിനു ശേഷം ചെയര്‍മാന്‍ അനില്‍കുമാര്‍ മുനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടേഴ്‌സ് മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും വേണ്ട ഉപദേശം നല്‍കുകയും അവര്‍ക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കുകയും ചെയ്യുകയെന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. അതിന്റെ8 ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ വിവിധ തലങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് മേക്കര്‍വില്ലേജില്‍ ഐഇഎസ്എ സംഘം എത്തിയത്.

 Kerala, Trivandrum, Electricity, Crisis, News, Village Sector, Social Sector, Idea Day, Kerala Startup Mission


നൂതന സാങ്കേതിക വിദ്യയുടെ മികച്ച ഉദാഹരണങ്ങളാണ് മേക്കര്‍ വില്ലേജില്‍ കാണുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ ആശയങ്ങളും മാതൃകകളും വിപണിസാധ്യതയുള്ള ഉത്പന്നങ്ങളായി മാറണം. അതിന് ഈ മേഖലയിലെ വ്യവസായങ്ങളുമായി ബന്ധമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇലക്ട്രോണിക്‌സ് വ്യവസായങ്ങളുടെ കൂട്ടായ്മയായ ഐഇഎസ്എയ്ക്ക് ഇക്കാര്യത്തില്‍ സഹായങ്ങള്‍ നല്‍കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

മേക്കര്‍ വില്ലേജിലെ സൗകര്യങ്ങള്‍ ഏറെ മികച്ചതാണ്. ബെല്‍ജിയം, സ്വീഡന്‍, ജപ്പാന്‍, തായ് വാന്‍ പോലുള്ള സ്ഥലങ്ങളില്‍ പോലും ഇത്രയും സ്ഥലലഭ്യത കാണാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിച്ച് ഐഇഎസ്എയുടെ സെന്റര്‍ കൊച്ചിയില്‍ തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഐഇഎസ്എയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് പഠിക്കാനും അവരുടെ ബംഗളുരു സംരംഭങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഈ സന്ദര്‍ശനം വഴി അവസരമൊരുങ്ങുമെന്ന് മേക്കര്‍ വില്ലേജ് ചെയര്‍മാന്‍ മാധവന്‍ നമ്പ്യാര്‍(റിട്ട ഐഎഎസ്) പറഞ്ഞു. ഇന്‍കുബേഷനില്‍ നിന്ന് അടുത്ത തലമായ വിപണിയിലേക്ക് കടക്കാനൊരുങ്ങുന്ന മേക്കര്‍വില്ലേജിന് ഇത് ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 15 മാസത്തില്‍ മേക്കര്‍ വില്ലേജിലുണ്ടായ മാറ്റങ്ങള്‍ അത്ഭുതകരമാണെന്ന് ഐഇഎസ്എ എക്‌സിക്യൂട്ടീവ് അംഗം പൂര്‍ണിമ ഷേണായി ചൂണ്ടിക്കാട്ടി. ആശയങ്ങള്‍ ഉയര്‍ന്നു വരുന്നുവെന്ന് മാത്രമല്ല, അവ ഉത്പന്നങ്ങളായി പുറത്തുവരികയും ചെയ്യുന്നത് എടുത്തുപറയേണ്ടതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

മേക്കര്‍വില്ലേജില്‍ വാണിജ്യാടിസ്ഥാനത്തില്‍ തയാറായ ചില കമ്പനികളുടെ ഉത്പന്നങ്ങള്‍ ഐഇഎസ്എ സംഘത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍, സിഇഒ രോഹന്‍ കലാനി തുടങ്ങിയവരും സന്നിഹിതരായിരുന്നു.


Keywords: Kerala, Kochi, News, Business,  Indian Electronics and Semiconductor Association ( IESA) shows interest to associate with Maker Village


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?