കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം: വി.എം സുധീരന്‍
തിരുവനന്തപുരം (www.evisionnews.co): മാണി വിഭാഗത്തിന് സീറ്റ് നല്‍കിയത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ലോക്സഭയിലെ ഉള്ള അംഗബലം കുറക്കാനുള്ള തീരുമാനം ഹിമാലയന്‍ മണ്ടത്തരമാണെന്നും വി.എം സുധീരന്‍. മാണി വിഭാഗത്തിന് സീറ്റ് നല്‍കിയത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. മാണിയുമായി ഇടപെടല്‍ നടത്തുപ്പോള്‍ ശ്രദ്ധിക്കണമായിരുന്നു. ആര്‍.എസ്.പിക്ക് സീറ്റ് നല്‍കിയത് മുന്നണിയില്‍ ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സങ്കുചിത താത്പര്യമാണുള്ളത്.
കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് അധാര്‍മികമായി നല്‍കിയത് വഴി ലോക്സഭയില്‍ ഒരു സീറ്റ് യു.പി.എക്ക് കുറയുന്നു. 11മാസം കൂടി തിരഞ്ഞെടുപ്പിന് ഉള്ളപ്പോള്‍ ഉള്ള ഒരു സീറ്റ് മര്‍മ്മ പ്രധാനമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. വിഷയം പക്വതയോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇത്തരം മണ്ടത്തരം സംഭവിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.
മോദി സര്‍ക്കാറിനെ പുറത്താനുള്ള കഠിന പ്രയത്നങ്ങളുമായി രാഹുല്‍ ഗാന്ധി മുന്നോട്ടു പോകുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നതെന്ന് വി.എം. സുധീരന്‍. സമദൂരം പറയുന്ന മാണി ബിജെപിക്ക് ഒപ്പം പോകില്ലെന്ന് എന്താണുറപ്പ്. തന്നെ ആരും കെട്ടിയിറക്കിയതല്ല. പ്രവര്‍ത്തിച്ചാണ് നേതാവായത്. പരസ്യപ്രസ്താവന വിലക്കെന്ന ഒറ്റമൂലി ഇനി വിലപ്പോകില്ലെന്നും സുധീരന്‍ പറഞ്ഞു.
Powered by Info News For You
Comments
Post a Comment