ഹൃദയശസ്ത്രക്രിയക്കു ശേഷം കോമയിലായ വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ ക്ലര്‍ക്ക് മരണപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 09.06.2018) ഹൃദയശസ്ത്രക്രിയക്കു ശേഷം കോമയിലായ കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ ക്ലര്‍ക്ക് മരണപ്പെട്ടു. കൊല്ലം സ്വദേശിയും കാഞ്ഞങ്ങാട്ട് ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷിബുലാല്‍ (37) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് എട്ടിനായിരുന്നു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഷിബു ലാല്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയക്കു ശേഷമുണ്ടായ ആഘാതത്തെ തുടര്‍ന്നാണ് കോമയിലായത്.

Kasaragod, Kerala, News, Death, Obituary, DEO office Clerk died after Heart Operation.

ഒരു മാസത്തോളമായി കോമയിലായിരുന്ന ഷിബുലാലിനെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി. ഭാര്യ: തൃക്കരിപ്പൂര്‍ സ്വദേശിനിയും കാസര്‍കോട് താലൂക്ക് ഓഫീസിലെ ക്ലര്‍ക്കുമായ രജനി. രണ്ടു വര്‍ഷം മുമ്പായിരുന്നു വിവാഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Death, Obituary, DEO office Clerk died after Heart Operation.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?