പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം
നോയിഡ: (www.kvartha.com 23.06.2018) പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കുത്തി കൊലപ്പെടുത്തിയതിന് ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം. വെള്ളിയാഴ്ച്ച ഡല്‍ഹിയിലെ നോയിഡയ്ക്ക് സമീപമുള്ള ഷോപ്പിങ്ങ് മാളിലാണ് സംഭവം. ദാദ്രിയില്‍ താമസിക്കുന്ന 18കാരിയായ യുവതിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കുല്‍ദീപ് സിങ്ങ് എന്ന യുവാവ് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഷോപ്പിങ് മാളിലാണ് യുവതി ജോലി ചെയ്യുന്നത്. മാളിലെ ഒന്നാം നിലയിലുള്ള ടോയ്‌ലറ്റിലേക്ക് പോവും വഴി കുല്‍ദീപ് സിങ് ഓടിയെത്തി യുവതിയെ കുത്തുകയായിരുന്നു. നിരവധി തവണ കുത്തേറ്റ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുല്‍ദീപ് സിങ് പിന്നിട് സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഉടന്‍ സ്ഥലത്തെത്തിയ പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഗുരിതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. കാസ്‌ന പോലിസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ എതാനും മാസങ്ങളായി കുല്‍ദീപ് യുവതിയുടെ പിന്നാലെയുണ്ട്. ഇതിന് യുവതി അനുകൂലമായി മറുപടി നല്‍കാത്തതാണ് ഇയാളെ ചൊടിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Murder, Suicide Attempt, Love, Shopping Mall, 'Stalker' stabs woman to death

Powered by Info News For You

Comments
Post a Comment